വനിതാ കമ്മിഷൻ അധ്യക്ഷയ്ക്ക് അശ്ളീല സന്ദേശം അയച്ച യുവാവ് അറസ്റ്റിൽ
തളിപ്പറമ്പ്: സംസ്ഥാന വനിത കമ്മീഷന്‍ അധ്യക്ഷ പി.സതിദേവിക്ക് വാട്സ്ആപ്പ് വഴി അശ്ലീലസന്ദേശങ്ങള്‍ അയച്ച യുവാവ് പിടിയില്‍.മുയ്യം സ്വദേശി പുത്തന്‍വീട്ടില്‍ ജഗദീഷിനെയാണ്(37)തിരുവനന്തപുരം സിറ്റി സൈബര്‍ ക്രൈം പോലീസ് അറസ്റ്റ് ചെയ്തത്.ഇന്നലെ മുയ്യത്തെത്തിയാണ് പ്രതിയെ പിടികൂടിയത്.ശാസ്ത്രീയ അന്വേഷണത്തിലൂടെയാണ് പ്രതിയെ തിരിച്ചറിഞ്ഞത്.
ജഗദീഷിന്റെ മൊബൈല്‍ഫോണ്‍ പരിശോധിച്ചപ്പോള്‍ നിരവധി സ്ത്രീകൾക്ക് സമാനമായ സന്ദേശങ്ങൾ അയച്ചതിൻ്റെ തെളിവുകൾ ലഭിച്ചിട്ടുണ്ട്.

Comments
Post a Comment