മലപ്പട്ടത്ത് ടി.കെ ഗോവിന്ദനെയും ഭാര്യയെയും കൂവി വിളിച്ച് സിപിഎം പ്രവർത്തകർ




തളിപ്പറമ്പ് :യുഡിഎഫ് സ്വതന്ത്ര സ്ഥാനാർത്ഥിയായും മുൻ സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റ് അംഗവുമായ ടി കെ ഗോവിന്ദനെയും ഭാര്യ കെ പി രമണിയേയും കൂവിവിളിച്ച് സിപിഎം പ്രവർത്തകർ. മലപ്പട്ടം രാമർഗുരു മെമ്മോറിയൽ യുപി സ്കൂളിൽ വോട്ടു ചെയ്യാനെത്തിയ ടി കെ ഗോവിന്ദനെയും ഭാര്യ രമണിയെയുമാണ് പ്രവർത്തകർ കൂവിവിളിച്ചത്.

ഓപ്പൺ വോട്ടുമായി ബന്ധപ്പെട്ട് തർക്കം എൽ ഡി എഫ് - യു.ഡി എഫ് പ്രവർത്തകർ തമ്മിൽ ഉണ്ടായിരുന്നു. ഇവിടെ ടി കെ ഗോവിന്ദനും കെ പി രമണിയും എത്തിയതോടെയാണ് സിപിഎം പ്രവർത്തകർ കൂവിവിളിച്ചത്. സിപിഎം പ്രവർത്തകർ സ്ഥലത്ത് തമ്പടിച്ചു നിൽക്കുകയായിരുന്നു. വോട്ട് ചെയ്ത് കഴിഞ്ഞ കെ പി രമണി വീണ്ടും പോളിങ് സ്റ്റേഷനകത്ത് കടന്നത് നിയമവിരുദ്ധമായാണെന്ന് സിപിഎം പ്രവർത്തകർ ആരോപിച്ചു. സ്ഥാനാർത്ഥിയുടെ ഭാര്യയെ പോളിങ് സ്റ്റേഷനിൽ നിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ബഹളവുമുണ്ടായി. സ്ഥലത്തുണ്ടായിരുന്ന പൊലിസ് സ്ഥിതിശാന്തമാക്കുന്നതിനിടെ യു.ഡി എഫ് സ്ഥാനാർത്ഥിയും ഭാര്യയും അവിടെ നിന്നു മടങ്ങുകയായിരുന്നു.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം