സ്മൃതി പരുത്തിക്കാടിനെതിരെയുള്ള സൈബർ അധിക്ഷേപം: പത്രപ്രവർത്തക യൂനിയൻ ഡിജിപിക്ക് പരാതി നൽകി
കൊച്ചി: റിപ്പോര്‍ട്ടര്‍ ടി വി എക്‌സിക്യൂട്ടീവ് എഡിറ്റര്‍ സ്മൃതി പരുത്തിക്കാടിനെതിരെ സാമൂഹ്യമാധ്യമങ്ങളിലൂടെ നടക്കുന്ന സൈബര്‍ അധിക്ഷേപങ്ങളില്‍ അന്വേഷണം ആവശ്യപ്പെട്ട് ഡിജിപിക്ക് പരാതി നല്‍കി കേരള പത്രപ്രവര്‍ത്തക യൂണിയന്‍. പ്രതികള്‍ക്കെതിരെ ഐടി നിയമപ്രകാരം കേസെടുക്കണമെന്നും കുറ്റവാളികള്‍ക്ക് മാതൃകാപരമായ ശിക്ഷ ഉറപ്പാക്കണമെന്നും കെയുഡബ്യൂജെ പരാതിയില്‍ ഉന്നയിച്ചു.സ്മൃതി പരുത്തിക്കാടിനെതിരെ നടക്കുന്നത് ക്രിമിനല്‍ സ്വഭാവമുള്ള കുറ്റകൃത്യമാണെന്നും ശാരീരിക അതിക്രമത്തിനുള്ള ആഹ്വാനം ക്രമസമാധാന നിലയോടുള്ള വെല്ലുവിളിയാണെന്നും കെയുഡബ്യൂജെ അഭിപ്രായപ്പെട്ടു. സ്മൃതി പരുത്തിക്കാടിനെതിരെ നടക്കുന്നത് ആസൂത്രിത വ്യക്തിഹത്യയാണെന്നും കെയുഡബ്യൂജെ പറഞ്ഞു.സ്മൃതി പരുത്തിക്കാടിനെതിരായ സൈബര്‍ അധിക്ഷേപങ്ങളില്‍ റിപ്പോര്‍ട്ടര്‍ ടി വിയും ഡിജിപിക്ക് പരാതി നല്‍കിയിട്ടുണ്ട്. സ്ത്രീത്വത്തെ അപമാനിച്ചു, വിദ്വേഷ പ്രചാരണം ഉള്‍പ്പെടെ ചൂണ്ടിക്കാട്ടി ഇടതുസൈബര്‍ പ്രൊഫൈലുകളായ അര്‍ജുന്‍ ആയങ്കി, അഡ്വ. വൈശാഖന്‍ എന്‍ വി എന്നിവര്‍ക്കെതിരെയാണ് റിപ്പോര്‍ട്ടര്‍ ടി വി മാനേജിംഗ് എഡിറ്റര്‍ ആന്റോ അഗസ്റ്റിന്‍ പരാതി നല്‍കിയത്.

Comments
Post a Comment