ജനാധിപത്യത്തിന്റെ ആകാശത്ത് പട്ടം പറപ്പിച്ച് 'ഇങ്ക് ഇറ്റ് കണ്ണൂർ‘

 




കണ്ണൂർ:സ്ത്രീകളും കുട്ടികളും യുവാക്കളും  ഒരുപോലെ ആകാശത്ത് പട്ടം പറപ്പിച്ച് വോട്ട് രേഖപ്പെടുത്താനുള്ള ബോധവൽക്കരണ പ്രവർത്തനങ്ങളുമായി 'ഇങ്ക് ഇറ്റ് കണ്ണൂർ' പരിപാടി ജനക്കൂട്ടത്തെ ആകർഷിച്ചു. നിയമസഭ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ജില്ലാ ഭരണകൂടം നടപ്പിലാക്കുന്ന സ്വീപ് ക്യാമ്പയിനായ ‘ഇങ്ക് ഇറ്റ് കണ്ണൂരി’ന്റെ ഭാഗമായാണ് മുഴപ്പിലങ്ങാട് ബീച്ചിൽ വിവിധ ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിച്ചത്. നിങ്ങളുടെ വോട്ട്, നിങ്ങളുടെ നാളെ' എന്ന മുദ്രാവാക്യം ഉയർത്തി യുവതീയുവാക്കളെയും സ്ത്രീകളെയും ഉൾപ്പെടെ സമൂഹത്തിലെ എല്ലാ വിഭാഗങ്ങളെയും തിരഞ്ഞെടുപ്പിൽ പങ്കാളികളാക്കുക എന്നതാണ് ക്യാമ്പയിന്റെ ലക്ഷ്യം.ആർ.ജെ റോഷ്‌നി വോട്ടവകാശവുമായി ബന്ധപ്പെട്ട ചോദ്യങ്ങളുമായി മുഴപ്പിലങ്ങാട് ബീച്ചിലെ ആളുകളെ സമീപിച്ചു. നിർബന്ധമായും വോട്ട് ചെയ്യേണ്ടതിന്റെ പ്രാധാന്യം ബോധ്യപ്പെടുത്തി. ബോധവൽക്കരണ സന്ദേശം ഉയർത്തിയ ബോർഡുകൾ സ്ഥാപിച്ച നിരവധിയായ ബോട്ടുകളും കടലിൽ സഞ്ചരിച്ചു. തുടർന്ന് പയ്യമ്പള്ളി കളരി സംഘത്തിന്റെ കളരിപ്പയറ്റ് ഉൾപ്പെടെയുള്ള ആയോധന കലയും, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹാൻഡ്‌ലൂം ടെക്നോളജിയിലെ വിദ്യാർത്ഥികൾ അവതരിപ്പിച്ച സ്വീപ് ഡെമോക്രസി ഫാഷൻ ഷോയും വേദിയിൽ എത്തി. പരിപാടിയിൽ സെൽഫി സ്റ്റാൻഡും സജ്ജീകരിച്ചിരുന്നു.പരിപാടിയിൽ വോട്ട് അവകാശത്തിന്റെ പ്രാധാന്യം പറയുന്ന പ്രതിജ്ഞ ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനും ജില്ലാ കളക്ടറുമായ കലക്ടർ അരുൺ കെ വിജയൻ ചൊല്ലിക്കൊടുത്തു. തുടർന്ന് ദീപശിഖ തെളിയിച്ചു. വിനോദസഞ്ചാര വകുപ്പും പങ്കാളിയായ പരിപാടിയിൽ തിരഞ്ഞെടുപ്പ് നിരീക്ഷകരായ ടി സ്വപ്ന, ഉമ ശങ്കർ എസ്, ധീരജ്, അഭിഷേക് ഗോയൽ, ബസന്ത് കുറെ, അസിസ്റ്റന്റ് കലക്ടർ എഹ്തെദ മുഫസ്സിർ, കുടുംബശ്രീ മിഷൻ ജില്ലാ കോർഡിനേറ്റർ എം വി ജയൻ, ഡിടിപിസി മാനേജർ പി ആർ ശരത് കുമാർ, ഐ ടി മിഷൻ ജില്ലാ  പ്രൊജക്റ്റ്‌ മാനേജർ മിഥുൻ കൃഷ്ണ, സ്വീപ് അസിസ്റ്റന്റ് നോഡൽ ഓഫീസർ അമിത തുടങ്ങിയവരും പങ്കെടുത്തു.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം