പിണറായി സർക്കാർ കേരളം ബാറുകളുടെ നാടാക്കി മാറ്റി : വി എം സുധീരൻ




തോട്ടട :പിണറായി സർക്കാരിന് അനുകൂലമായി നിന്നവർ പോലും സർക്കാർ പുറത്തുപോകണമെന്ന് ആഗ്രഹിക്കുകയാണെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് വി എം സുധീരൻ പറഞ്ഞു.സാധാരണക്കാരന്റെ കിടപ്പാടം ജപ്തി ചെയ്യാനുള്ള നിയമം നടപ്പിലാക്കുമ്പോൾ വൻകിട കുത്തകകളുടെ കോടികൾ എഴുതി തള്ളുളുകയാണെന്നും കേരളം 1000 ബാറുകളുടെ നാടാക്കി മാറ്റി എന്നതാണ് പിണറായി സർക്കാരിന്റെ നേട്ടമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. യുഡിഎഫ് എടക്കാട് മണ്ഡലംകുടുംബ സംഗമം ഉദ്ഘാടനം  ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.ഒരു പ്രായപരിധി കഴിഞ്ഞാൽ അധികാരത്തിൽ നിന്നും മാറി നൽകുന്നതാണ് നല്ലത് എന്നാൽ പലരും അങ്ങിനെ ചെയ്യുന്നില്ല.മേയർ എന്ന നിലയിൽ കേരളം ശ്രദ്ധിക്കപ്പെട്ട പൊതുപ്രവർത്തകനാണ് അഡ്വ. ടി. ഒ. മോഹനൻ. കണ്ണൂരിന്റെ സമഗ്ര വികസനത്തിന്‌ മോഹനനെ വിജയിപ്പിക്കേണ്ടത് കണ്ണൂരിന്റെ അനിവാര്യതയാണെന്നു അദ്ദേഹം പറഞ്ഞു.അഡ്വ. സോനാ ജയറാമിന്റെ അധ്യക്ഷതയിൽ നടന്ന പരിപാടിയിൽ മനോജ്കൂവേരി, രാജീവൻ പാനുണ്ട,       കെ സൈനുദ്ധീൻ വി.രജീവൻ, വിനോദ് പുതുകൂടി,കെ രാമചന്ദ്രൻ.ഉഷ അരവിന്ദ് , വി. വിനി പ്രസംഗിച്ചു

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം