വായനക്കളരിയും ശാസ്ത്ര പരീക്ഷണ പരിശീലനവും നടത്തി




കുറ്റിക്കകം: ലൈബ്രറി കൗൺസിലും സമഗ്ര ശിക്ഷ കേരളയും ചേർന്ന് നടത്തുന്ന അവധിക്കാല വായനക്കളരി - വായന ചങ്ങാത്ത പരിപാടി കുറ്റിക്കകം ദേശാദ്ധാരണ  വായനശാലയിൽ ബി ആർ സി ട്രെയിനർ രാജേഷ് മാണിക്കോത്ത് ഉദ്ഘാടനം ചെയ്തു . വായനശാല പ്രസിഡണ്ട് ജനു ആയിച്ചാൻകണ്ടി  അധ്യക്ഷനായി. സിആർസി കോഡിനേറ്റർ ദിവ്യ രാഘവൻ പദ്ധതി വിശദീകരിച്ചു. കെ വി ജയരാജ്, ടി ജനാർദ്ദനൻ, കെ സുജിത, വി നിരഞ്ജ് എന്നിവർ സംസാരിച്ചു. 

 നടാൽ വിജ്ഞാനദായനി  വായനശാലയിൽ സി ആർ സി കോഡിനേറ്റർ ദിവ്യ രാഘവൻ  ഉദ്ഘാടനം ചെയ്തു. സി ആർ സി കോഡിനേറ്റർ കെ ഗിൽന  പദ്ധതി വിശദീകരിച്ചു. ഉജ്ജ്വലബാല്യ പുരസ്കാരം നേടിയ ശ്രീദർശ് എസ് വിശിഷ്ടാതിഥിയായി. വായനശാല പ്രസിഡണ്ട് രവീന്ദ്രൻ  അധ്യക്ഷനായി. ജനു ആയിച്ചാൻകണ്ടി,എം പ്രേമൻ,എസ് സജ്ന എന്നിവർ സംസാരിച്ചു.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം