എം ഡി എം എ വിൽപ്പനയ്ക്കിടെ പയ്യന്നൂർ സ്വദേശിനിയായ യുവതി ഉൾപ്പെടെ രണ്ട് പേർ അറസ്റ്റിൽ

 

കണ്ണൂർ:കോ​ഴി​ക്കോ​ട് ഉ​ള്ളി​യേ​രി​യി​ൽ എം​ഡി​എം​എ​യും ക​ഞ്ചാ​വു​മാ​യി പയ്യന്നൂർ സ്വദേശിനിയായയു​വ​തി ഉ​ൾ​പ്പെ​ടെ ര​ണ്ട് പേ​ർ പി​ടി​യി​ൽ. കൊ​യി​ലാ​ണ്ടി കാ​രാ​പൊ​യി​ൽ ഫി​റോ​സ്(29), പ​യ്യ​ന്നൂ​ർ ഹ​രി​വി​ലാ​സം വീ​ട്ടി​ൽ ശീ​ത​ൾ ശി​വ​ദാ​സ് (21) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.

ഇവരിൽ നിന്നുംവി​ൽ​പ​ന​യ്ക്കാ​യി സൂ​ക്ഷി​ച്ച 11.83 ഗ്രാം ​എം​ഡി​എം​എ​യും 5.44 ഗ്രാം ​ക​ഞ്ചാ​വു​മാ​ണ്  ക​ണ്ടെ​ടു​ത്ത​ത്. ഇ​തോ​ടൊ​പ്പം പാ​ക്കിം​ഗി​ന് ഉ​പ​യോ​ഗി​ക്കു​ന്ന വ​സ്തു​ക്ക​ളും ഇ​ല​ക്ട്രോ​ണി​ക് ത്രാ​സും ക​ണ്ടെ​ടു​ത്തി​ട്ടു​ണ്ട്.

മൊ​ട​ക്ക​ല്ലൂ​ർ മ​ല​ബാ​ർ മെ​ഡി​ക്ക​ൽ കോ​ള​ജി​ന് സ​മീ​പ​മു​ള്ള ബ്ലൂ ​മെ​റി​ഡി​യ​ൻ അ​പ്പാ​ർ​ട്ട്മെ​ന്‍റി​ൽ നി​ന്നാ​ണ് ഇ​രു​വ​രും പി​ടി​യി​ലാ​യ​ത്. കോ​ഴി​ക്കോ​ട് എ​ക്സൈ​സ് ഇ​ന്‍റ​ലി​ജ​ൻ​സി​ന് ല​ഭി​ച്ച വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് പ്ര​തി​ക​ൾ പി​ടി​യി​ലാ​യ​ത്.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം