കണിക്കൊന്ന പൂക്കുന്ന വിഷുക്കാലം: ഡോ. ടി.പി അബ്ദുൾ ഖാദർ




  വാരം:ഓരോ വിഷു ദിനം വരുമ്പോളും ആദ്യം മനസ്സിൽ ഓർമ്മവരിക എന്റെ അയൽവാസിയായിരുന്ന കുമാരേട്ടനെയാണ് , എന്റെ കയ്യിൽ നിന്നും വിഷുക്കൈനീട്ടം സ്വീകരിക്കൽ അദ്ദേഹത്തിന് നിർബ്ബന്ധമായിരുന്നു! , അതിനായി വിഷുവിന് ദിവസങ്ങൾക്ക് മുമ്പേ നാണയത്തുട്ട് എന്നെ ഏൽപിക്കുമായിരുന്നു.

വൈകുന്നേരമാകുമ്പോൾ തൊട്ടുമുന്നിലെ വീട്ടിലെ രാമന്റെ വകയായുള്ള പടക്കം പൊട്ടിക്കലാണ് . അവൻ തേങ്ങയും , അടക്കയും , കശുവണ്ടിയും വിറ്റുകിട്ടുന്ന കാശ് ചേർത്ത് വെച്ച് വാങ്ങിക്കുന്ന കരിമരുന്ന് പ്രയോഗം മണിക്കൂറുകൾ നീണ്ടു നിൽക്കും , ഞാൻ ഇത്കണ്ട് ആസ്വദിക്കും.*

      പിന്നെ കഥാകൃത്ത് ടി എൻ പ്രകാശന്റെ അമ്മ കൗസുവേടത്തിയും , കുമാരേട്ടന്റെ ഭാര്യ രോഹിണി ഏടത്തിയും കൊണ്ടുവരുന്ന ഉണ്ണിയപ്പത്തിന്റെയും , ഇലയട യുടേയും രുചി ഇപ്പോഴും നാവിൻ തുമ്പത്തുണ്ട് . ദരിദ്ര കാലമായിരുന്നെങ്കിലും എത്രസുന്ദരമായിരുന്നു ആ പഴയകാല ആഘോഷങ്ങൾ .പെരുന്നാളായാലും , ഓണമായാലും പരസ്പരം പലഹാരങ്ങളും മറ്റും കൈമാറിക്കൊണ്ട് സ്നേഹ , സൗഹൃദം പങ്കിടുന്ന ആ നല്ല നാളുകൾ ഇനി തിരിച്ചു വരില്ലെന്നത് യാഥാർത്ഥ്യമാണ്.

ഇന്ന് രാമനൊഴികെ മറ്റാരും ജീവിച്ചിരിപ്പില്ല, ഞാനവിടെ നിന്നും താമസം മാറുകയും ചെയ്തു . യാദൃശ്ചികമായി കുറച്ചു ദിവസങ്ങൾക്ക് മുമ്പ് രാമനെ കാണാനിടയായപ്പോൾ പഴയകാര്യം ഓർമ്മിപ്പിച്ചു,  പക്ഷേ പഴയപരിപാടികളൊന്നും ഇപ്പഴില്ലെന്നാണ് അവൻ പറഞ്ഞത് , അതേ ആ പഴയകാലം ഇനി തിരിച്ചു വരില്ല തന്നെയാണോ ?

   *ആ ചെറുപ്പകാലത്തെ ഓർമ്മകൾ അയവിറക്കിക്കൊണ്ട് നേരുന്നു എന്റെ സുഹൃത്തുക്കൾക്ക് ഐശ്വര്യ പൂർണ്ണമായ വിഷു ആശംസകൾ*

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം