സഹകരണ സ്ഥാപനമായടാപ്കോസിലെ പൊലിസ് റെയ്ഡിൽ സിപിഎം തളിപറമ്പ് ഏരിയാ കമ്മിറ്റി പ്രതിഷേധിച്ചു

 



തളിപ്പറമ്പ്:വ്യാജ ആധാർ കാർഡും തിരിച്ചറിയൽ കാർഡും കണ്ടെത്തുന്നതിനായിതളിപ്പറമ്പിലെ ചെത്ത് തൊഴിലാളികളുടെ കൂട്ടായ്മയിൽ പ്രവർത്തിക്കുന്ന സഹകരണ സ്ഥാപനമായ ടാപ് കോ സിൽ പൊലിസ് റെയ്ഡ് നടത്തി. സി.പി എം നിയന്ത്രിത സ്ഥാപനമാണിത്.

സ്ഥാപനത്തെ അപകീർത്തിപ്പെടുത്താനുള്ള ശ്രമം അപലപനീയമാണെന്ന് സിപി എം ഏരിയാ സെക്രട്ടറി കെ സന്തോഷ് പ്രസ്താവനയിൽ പറഞ്ഞു. ഈ  സ്ഥാപനത്തിെരെ യുഡിഎഫ് സ്ഥാനാർഥി  വ്യാജ പരാതി  ഉന്നയിച്ചതിന്റെ പേരിൽ അവിടെ പൊലീസ് റെയ്ഡ് നടത്തുകയായിരുന്നു

എന്നാൽ പൊലീസ് പരിശോധന  നടത്തിയ ശേഷം സംശയകരമായ ഒന്നും കണ്ടെടുക്കാനായില്ലെന്ന് എഴുതി നൽകിയാണ് അന്വേഷണ സoഘം മടങ്ങിപ്പോയത്. 

വ്യാജ തിരിച്ചറിയൽ കാർഡുകൾ നിർമിക്കുന്നുവെന്ന കോൺഗ്രസ് നേതാവ് കെ സി വേണുഗോപാലിന്റെ വാക്കുകൾ ഏറ്റുപാടുകയാണ് യുഡിഎഫ് സ്ഥാനാർഥി ചെയ്യുന്നത്. ആഗ്രഹിച്ച സ്ഥാനം കിട്ടാത്തതിന്റ പേരിൽ വർഗ വഞ്ചന നടത്തി യു ഡി എഫ് കൂടാരത്തിലെത്തിയ യുഡിഎഫ് സ്ഥാനാർഥി രാഷ്ട്രീയ എതിരാളികളുടെ കോടാലി കൈ ആയി മാറിയെന്നാണ്  ഇതിൽനിന്ന് വ്യക്തമാകുന്നത്. ടാപ്കോസിനതിരെ ഉന്നയിച്ച  വ്യാജ പരാതി പ്രകാരം രണ്ടര മണിക്കൂറോളമാണ് പോലീസ് നടത്തിയത് അവിടെയുള്ള നാല് കമ്പ്യൂട്ടറുകളും ജീവനക്കാരുടെ മുഴുവൻ മൊബൈൽ ഫോണുകളും പോലീസ് പരിശോധിച്ചു ഒരാളെയും ഫോൺ വിളിക്കാൻ പോലും അനുവദിക്കാതെ ആയിരുന്നു പരിശോധന. തുടർന്ന് നാലുമണിക്കൂർ നീണ്ട പരിശോധനയിലും ജീവനക്കാരുടെ ഫോൺ വിളിക്കാൻ പോലും അനുവദിക്കാതെ നടത്തിയ പരിശോധനയിൽ ഒരു തെളിവുപോലും ലഭിച്ചില്ല ഇത് വ്യക്തമാക്കി  പോലീസ് എഴുതി നൽകിയ ശേഷമാണ് അവിടെ നിന്നും മടങ്ങിയത്. സ്ഥാപനത്തിനെയും പാർട്ടിയെയും അപമാനിക്കുകയെന്ന അത്യന്തം ഹീനമായ പ്രവൃത്തിയാണ് യു ഡി എഫ് സ്ഥാനാർഥിയിൽ നിന്നുണ്ടായത്. 

തനിക്കൊപ്പം ദീർഘകാലം പ്രവർത്തിച്ച സഹപ്രവർത്തകർക്കെതിരെ പോലും മനസാക്ഷിക്ക് നിരക്കാത്ത കള്ളപ്പരാതികൾ  ഉന്നയിക്കുന്നയാളായി ടി കെ ഗോവിന്ദൻ അധ:പതിച്ചതായാണ്  ഇതിൽ നിന്ന് വ്യക്തമാകുന്നത്. നിരോധിക്കപ്പെട്ട കമ്യൂണിസ്റ്റ് പാർട്ടിയുടെ ആദ്യകാലങ്ങളിൽ നേതാക്കളെയും പ്രവർത്തകരെയും പൊലീസിന്  ഒറ്റുകൊടുത്ത ഒറ്റുകാരെപോലെയാണ് ടി കെ ഗോവിന്ദൻ പ്രവർത്തിക്കുന്നത്. പരാജയഭീതിയിലും കാലുമാറ്റക്കാരനെന്ന ജാള്യം മറയ്ക്കാനുമാണ് യു ഡി എഫ് സ്ഥാനാർഥി വ്യാജ പരാതികളും വ്യാജ ആരോപണങ്ങളും ഉന്നയിക്കുന്നതെന്നും ഏരിയ കമ്മിറ്റി സെക്രട്ടറി പ്രസ്താവനയിൽ പറഞ്ഞു.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം