സിപിഎം ഓപ്പൺ വോട്ട് പ്രതിഷേധാർഹമെന്ന് ഷമേജ് പെരളശ്ശേരി
പെരളശേരി :ധർമ്മടം നിയോജക മണ്ഡലത്തിൽ സിപിഎം വ്യാപകമായിഓപ്പൺ വോട്ട് ചെയ്തത് ജനാധിപത്യപരമായി നടക്കേണ്ടതെരഞ്ഞെടുപ്പിനെ അട്ടിമറിക്കാനാണെന്ന്ധർമ്മടം നിയോജക മണ്ഡലം യു.ഡിഎഫ് ചെയർമാൻ ഷമേജ് പെരളശ്ശേരി പ്രസ്താവിച്ചുതോൽവി മുൻപേകണ്ട് പല ബൂത്തുകളിലുംസിപിഎം അനുഭാവികളുടെ അടക്കം വോട്ട് തിരിച്ചറിയൽ കാർഡ് പിടിച്ചെടുത്ത് ഭീഷണി ഉപയോഗിച്ചു സി.പി എം പ്രവർത്തകർ വോട്ടു ചെയ്തിട്ടുണ്ട്.ബൂത്ത് ഉദ്യോഗസ്ഥരാവട്ടെ നോക്കു കുത്തികളായി മാറി. പൗര സ്വാതന്ത്ര്യം നിഷേധിച്ച് നടന്ന ഓപ്പൺ വോട്ട് പ്രതിഷേധാർഹമാണെന്നും യു.ഡി എഫ് സ്ഥാനാർത്ഥി വി പി അബ്ദുൾ റഷീദിൻ്റെ മിന്നുന്ന വിജയം ഇതു കൊണ്ടൊന്നും തടയാൻ കഴിയില്ലെന്നും ഷമേജ് പെരളശേരി വാർത്താ കുറിപ്പിൽ പറഞ്ഞു.

Comments
Post a Comment