കിണർ വൃത്തിയാക്കുന്നതിനിടെ സൂര്യാ തപമേറ്റ് യുവാവ് മരിച്ച സംഭവം: പോസ്റ്റുമോർട്ടം റിപ്പോർട്ടിലൂടെ വ്യക്തത വരുത്താൻ ആരോഗ്യ വകുപ്പ്

 



കണ്ണൂർ: കിണർ വൃത്തിയാക്കുന്നതിനിടെ സൂര്യാതപമേറ്റ് യുവാവ് മരിച്ച സംഭവത്തിൽ ആരോഗ്യ വകുപ്പും പൊലിസും അന്വേഷണം ഊർജ്ജിതമാക്കി. മരണകാരണം തിരിച്ചറിയുന്നതിനായി പോസ്റ്റുമോർട്ടം റിപ്പോർട്ടിനായി കാത്തു നിൽക്കുകയാണ് ആരോഗ്യ വകുപ്പ്. അതേ സമയം ചക്കരക്കൽ പൊലിസും അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്. ചക്കരക്കൽ പള്ളിപ്പൊയിൽ സ്വദേശി എം.വി. സനൽ കുമാറാണ് (37) മരിച്ചത്. അടുത്ത വീട്ടിൽ കിണർ വൃത്തിയാക്കുന്നതിന് സ ഹായിക്കുന്നതിനിടെയാണ് ബുധനാഴ്ച്ച രാവിലെ 11 മണിയോ ടെ യുവാവ് കുഴഞ്ഞുവീണത്. ഉടൻ തന്നെ പ ള്ളിപ്പൊയിലിലെ സ്വകാര്യ ക്ലിനിക്കിലും തുടർന്ന് ചാലയിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചു. ചികിത്സയിലിരിക്കേ വ്യാഴാഴ്ച്ച പുലർച്ചെ 2.55 ഓടെയാണ് മരണം സംഭവിച്ചത്. സൂര്യാതപമാണ് മരണ കാരണമെന്നാണ് പ്രാഥമികമായി ഡോക്ടർമാർ അറിയിച്ചത്. മൃതദേഹം ജില്ലാ ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നട ത്തിയ ശേഷം വെള്ളിയാഴ്ച്ച

രാവിലെ എട്ടോടെ പള്ളിപ്പൊയിലിലെ വീട്ടിൽ പൊതു ദർശനത്തിന് ശേഷം പത്തോടെ വീട്ടിൽ നിന്നെടുത്ത് പയ്യാമ്പലം ശ്‌മശാനത്തിൽ സംസ്‌കരിക്കും. ഈ വർഷത്തെ കൊടും ചൂടിനെ തുട ർന്നുണ്ടായ സംസ്ഥാനത്തെ തന്നെ ആദ്യമരണമാണ് കണ്ണൂർജില്ലയിൽ ഉണ്ടായത്.

ദുബൈയിൽ ഡ്രൈവർ ജോലി ചെയ്തു വരുന്ന യുവാവ് നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടു മുൻപാ യിരുന്നു നാട്ടിലെത്തിയത്. കഴിഞ്ഞ രണ്ടു ദിവസമായി സമീപത്തെ വീട്ടിൽ കിണർ വൃത്തിയാക്കുന്നവ ർക്കൊപ്പം സഹായിയായി ജോലി ചെയ്‌തു വരികയായിരുന്നു. ബുധനാഴ്‌ച കിണർ ജോലിക്കിടെയാ ണ് കുഴഞ്ഞു വീണത്. പള്ളിപ്പൊയിലിലെ കുഞ്ഞികൃഷ്ണണൻ- സതി ദമ്പതികളുടെ മകനാണ് സനൽ കുമാർ. ഭാര്യ: ആതിര, മക്കൾ: ശിവരുദ്ധ്. റയാൻ. സഹോദരി: സനില മോൾ.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം