ചെറുപുഴ സ്വദേശിയായ യുവാവിനെ ആലക്കോട്ടെ ബന്ധു വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

 


ചെറുപുഴ: ചെറുപുഴ സ്വദേശിയായ യുവാവിനെ ആലക്കോട്ടെ ബന്ധുവീട്ടില്‍ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി.കണ്ടത്തില്‍ വീട്ടില്‍ എബിന്‍ ജോസാ(39)ണ് മരിച്ചത്.ആലക്കോട്ടെ അമ്മാവന്റെ വീട്ടിലാണ് ഇയാളെ അബോധാവസ്ഥയില്‍ കണ്ടത്.ഉടന്‍ ആലക്കോട് സഹകരണ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും  ജീവൻ രക്ഷിക്കാനായില്ല.ചെറുപുഴ സെന്റ് മേരീസ് ഹൈസ്‌ക്കൂല്‍ റിട്ട.അധ്യാപകന്‍ ജോസ്-പ്രാപ്പൊയില്‍ ഗവ.ഹയര്‍സെക്കണ്ടറി സ്‌ക്കൂള്‍ റിട്ട.അധ്യാപിക പരേതയായ ഏലിക്കുട്ടിയുടെയും മകനാണ്.ഭാര്യ: പെരിങ്ങാല കണക്കാശേരി കുടുംബാംഗം സുമിയ റാണി.മകന്‍ അബ്രാം ജോസ്.സഹോദരങ്ങള്‍: ജെസ്റ്റിന്‍ ജോസ്(ബംഗളൂരു), സെബിന്‍ ജോസ്(കെ.എസ്.ഇ.ബി, എറണാകുളം).ശവസംസ്‌ക്കാരം  ഏപ്രില്‍-16 രാവിലെ ഒന്‍പതിന് ചെറുപുഴ കക്കാഞ്ചാല്‍ സെന്റ് മേരീസ് ഫൊറോന ദേവാലയ സെമിത്തേരിയില്‍ നടത്തി.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം