ഗുഡ് ബൈ ,മൈക്കൽ പാട്രിക് ,വേദനകളില്ലാത്ത ലോകത്തേക്ക് വിടവാങ്ങി
ന്യൂയോർക്ക്:ഗെയിം ഓഫ് ത്രോണ്‍സി’ലൂടെ പ്രശസ്തനായ നടനും എഴുത്തുകാരനുമായ മൈക്കല്‍ പാട്രിക് അന്തരിച്ചു. 35 വയസായിരുന്നു. മോട്ടോര്‍ ന്യൂറോണ്‍ ഡിസീസ് (എംഎന്‍ഡി) ബാധിച്ച് ചികിത്സയിലായിരുന്നു അദ്ദേഹം. മൈക്കല്‍ പാട്രിക്കിന്റെ ഭാര്യ നവോമി ഷീഹനാണ് മരണ വിവരം സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചത്.മോട്ടോർ ന്യൂറോൺ രോഗവുമായി (എംഎൻഡി) ദീർഘകാലമായി പോരാടിയതിന് പിന്നാലെയാണ് 35-ാം വയസിൽ താരം വിടവാങ്ങിയത്. പേശികളെ നിയന്ത്രിക്കുന്ന നാഡീകോശങ്ങള്‍ ക്രമേണ ദുര്‍ബലമാകുകയും ചലനശേഷിയെയടക്കം ഗുരുതരമായി ബാധിക്കുന്ന രോഗാവസ്ഥയാണിത്.നോർത്തേൺ അയർലൻഡ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണമെന്ന് നവോമി ഷീഹൻ അറിയിച്ചു. 10 ദിവസം മുൻപാണ് താരത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 2023 ഫെബ്രുവരി 1 ന് ആണ് അദ്ദേഹത്തിന് മോട്ടോർ ന്യൂറോൺ രോഗം കണ്ടെത്തിയത്. തങ്ങളുടെ ഹൃദയം എത്രത്തോളം തകര്‍ന്നിരിക്കുകയാണെന്ന് പറയാന്‍ വാക്കുകളില്ലെന്നും കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി തങ്ങളെ പിന്തുണച്ച ഓരോ വ്യക്തികളോടും നന്ദി പറയുന്നുവെന്നും നവോമി കുറിച്ചു.
ഗെയിം ഓഫ് ത്രോണ്‍സില്‍ വൈല്‍ഡിങ് റൈട്ടര്‍ എന്ന കഥാപാത്രമായാണ് മൈക്കല്‍ പാട്രിക് എത്തിയത്. ‘ദി ബ്രോക്കണ്‍ മാന്‍’ എന്ന ഏഴാം എപ്പിസോഡിലാണ് ഈ കഥാപാത്രം വരുന്നത്. 2020ല്‍ ബിബിസി സംപ്രേക്ഷണം ചെയ്ത ‘മൈ ലെഫ്റ്റ് നട്ട്’ എന്ന സീരിസിന്റെ രചയിതാവാണ് മൈക്കല്‍ പാട്രിക്ക്.

Comments
Post a Comment