മകൻ്റെ ഘാതകരെ കാണേണ്ട, അഞ്ചരക്കണ്ടി മെഡിക്കൽ കോളേജിലെത്തിയ നിതിൻ രാജിൻ്റെ അച്ഛൻ കണ്ണീരോടെ മടങ്ങി




അഞ്ചരക്കണ്ടി : അഞ്ചരക്കണ്ടിയിലെ കണ്ണൂർ മെഡിക്കൽകോളേജ് കെട്ടിടത്തിൽ നിന്നും ചാടി മരിച്ച ഒന്നാം വർഷ ബി. ഡി എസ് വിദ്യാർത്ഥിനിതിൻ രാജിൻ്റെ കുടുംബം അഞ്ചരക്കണ്ടി ഡെൻ്റൽ കോളേജിലെത്തി. തിങ്കളാഴ്ച്ച രാവിലെ നിതിന്റെ അച്ഛനും സഹോദരി ഭർത്താവുമാണ് കോളേജിലെത്തിയത്. നിതിൻ താമസിച്ച ഹോസ്റ്റൽ മുറിയും അപകട സ്ഥലവും സന്ദർശിച്ച് കോളേജ് പ്രിൻസിപ്പലിനെ കാണാനാണ് എത്തിയത്. എന്നാൽ, കോളേജിലെത്തിയ കുടുംബം വികാരാധീതരാവുകയും പ്രിൻസിപ്പലിനെ കാണാതെ മടങ്ങുകയും ചെയ്യുകയായിരുന്നു. മകനെ കൊന്നവരെ കാണേണ്ട എന്നായിരുന്നു നിതിൻ്റെ അച്ഛൻ്റെ പ്രതികരണം. നിതിനെ കൊന്നതാണെന്നും അവർ ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്നും നിതിൻ്റെ അച്ഛൻ പറഞ്ഞു. എല്ലാവരും കൂടെ ഉപദ്രവിച്ച് കൊന്നതാണെന്നും അദ്ദേഹം പറഞ്ഞു. ലോൺ ആപ്പിൻ്റെ പേരിൽ നിതിനെതിരെ പരാതി നൽകിയ

ലത അടക്കമുള്ള അധ്യാപകർക്കെതിരെ ആത്മഹത്യാ പ്രേരണാ കുറ്റം ചുമത്തണമെന്ന് നിതിന്റെ സഹോദരി ഭർത്താവ് പറഞ്ഞു. പ്രിൻസിപ്പലിൻ്റെ മുറിയിൽ നിതിനെ വലിയ തോതിൽ മാനസിക പീഡനം ഏൽപ്പിച്ചു. ഡോ. റാമും സംഗീതയും ഒരു പോലെ കുറ്റക്കാരാണ്. പ്രിൻസിപ്പലിൻ്റെ മുറിയിൽ നടന്ന വിചാരണയുടെ ഭാ​ഗമായാണ് നിതിൻ ആത്മഹത്യ ചെയ്തത്. ലോൺ ആപ്പിൻ്റെ പേരിൽ നിതിനെ വ്യക്തിഹത്യ ചെയ്യുകയാണ് ഉണ്ടായത്. ലോൺ ആപ്പിൻ്റെ ഉടമകളെ പൊലിസ് പിടിച്ചിട്ടില്ലെന്നും ജാതി അധിക്ഷേപം ഒഴിവാക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നും സഹോദരി ഭർത്താവ് പറഞ്ഞു.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം