ദിവ്യശ്രീയെ അരുംകൊല ചെയ്തതിന് പിന്നിലെന്ത്? പൊലിസ് കു റ്റപത്രത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ




കണ്ണൂർ:കരിവെള്ളൂരിലെവനിത സിവിൽ പോലീസ് ഓഫീസറുടെ കൊലപാതകത്തിന് പിന്നിൽ ഭർത്താവായ പ്രതിയെ പ്രേരിപ്പിച്ചത് തന്നിൽ നിന്നും അകന്നുപോകുന്നുവെന്ന സംശയ രോഗവും സാമ്പത്തിക അരാജകത്വവും. പൊലിസ് കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ ഈക്കാര്യങ്ങൾ അക്കമിട്ടു പറയുന്നുണ്ട്.

ഏറെ കഷ്ടപ്പെട്ട് പി. എസ്.സി പരീക്ഷയിൽപഠിച്ച് പോലീസ് ജോലി നേടിയ ദിവ്യശ്രീ കുടുംബത്തിന്റെ അത്താണിയായിരുന്നു വിദ്യാർഥിയായ ഏക മകന്റെ ആശ്രയവുമായിരുന്നു. ഇവർ സ്ഥിരമായി ജോലിക്ക് പോകാതിരുന്ന ഭർത്താവ് രാജേഷിന് ടാക്സിയും ബൈക്കും ഉൾപ്പെടെ വാങ്ങി നൽകിയത് ദിവ്യശ്രീയുടെ വീട്ടുകാരാണ്. കണ്ണൂർ കുടുംബ കോടതിയിൽ നടന്ന കൗൺസിലിങ്ങിൽ ഭർതൃപീഡന വിവരങ്ങളാണ് ഇവർ തുറന്നു പറഞ്ഞത്. തൻ്റെ

ഏഴുലക്ഷത്തോളം രൂപ രാജേഷ് ധൂർത്തടിച്ചതും ദിവ്യശ്രീ തുറന്നുപറഞ്ഞിരുന്നു. വിവാഹമോചനം നേടിയാൽ തന്റെ വരുമാനം നിലയ്ക്കുമെന്ന പ്രതിയുടെ ആശങ്കയും, സാമ്പത്തിക ചൂഷണം ചോദ്യം ചെയ്തതിന്റെ പ്രകോപനവുമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പോലീസിന്റെ കണ്ടെത്തൽ.

 കരിവെള്ളൂരിലെ വനിത സിവിൽ പോലീസ് ഓഫീസറുടെ കൊലപാതക കേസിൽ പ്രതിയായ ഭർത്താവ് രാജേഷിന് മൂന്നു ജീവപര്യന്തം തടവുശിക്ഷയും പിഴയുമാണ്കോടതി വിധിച്ചത്. മാങ്ങാട്ടുപറമ്പ് സായുധ പോലീസ് ബറ്റാലിയനിലെ സിവിൽ പോലീസ് ഓഫീസറായി സർവീസിൽ പ്രവേശിപിച്ച ദിവ്യശ്രീ ചന്തേര പൊലിസ് സ്റേഷനിൽ നിയമനം ലഭിക്കുകയായിരുന്നു കരിവെള്ളൂർ പലിയേരിയിലെ ദിവ്യശ്രീയെ (38) ക്രൂരമായി വെട്ടിക്കൊന്ന കേസിലാണ് ഭർത്താവ് കെ. രാജേഷിനെ കോടതി മൂന്നു ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. ഇതിനുപുറമെ പ്രതി രണ്ടുലക്ഷം രൂപ പിഴയും അടയ്ക്കണം.2024-നവംബറിലാണ് നാടിനെ നടുക്കിയ ഈ ദാരുണ കൊലപാതകം നടന്നത്. കുടുംബ പ്രശ്നങ്ങളെത്തുടർന്ന് കരിവെള്ളൂർ കൊഴുമ്മൽ സ്വദേശിയായ രാജേഷുമായി അകന്ന്, സ്വന്തം പിതാവ് കെ. വാസുവിനൊപ്പമായിരുന്നു ദിവ്യശ്രീയുടെ താമസം. ഇരുവരുടെയും വിവാഹമോചനക്കേസ് കണ്ണൂർ കോടതി പരിഗണിച്ചതിന്റെ പിറ്റേദിവസം വൈകിട്ട് അഞ്ചരയോടെ ബൈക്കിൽ വീട്ടിലെത്തിയ രാജേഷ് ബഹളമുണ്ടാക്കുകയും, തുടർന്ന് കയ്യിൽ കരുതിയ വടിവാളു കൊണ്ട് ദിവ്യശ്രീയെ ദേഹമാസകലം വെട്ടുകയുമായിരുന്നു. അക്രമം തടയാൻ ശ്രമിച്ച പിതാവ് വാസുവിനും വെട്ടേറ്റിരുന്നു.നിലവിളിയോടെ വീട്ടിൽനിന്ന് ഇറങ്ങിയോടിയ ദിവ്യശ്രീ ഗേറ്റിനു മുന്നിൽ കുഴഞ്ഞുവീഴുകയായിരുന്നു. ഓടിക്കൂടിയ നാട്ടുകാർ ഉടൻതന്നെ പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തലയ്ക്കും മുഖത്തും കൈകൾക്കും ഉൾപ്പെടെ ഗുരുതരമായി വെട്ടേറ്റിരുന്നു. കൃത്യം നടത്തിയ ശേഷം കടന്നുകളഞ്ഞ പ്രതി രാജേഷിനെ, അന്ന് രാത്രിയോടെ കണ്ണൂർ പുതിയതെരുവിലെ ബാറിൽനിന്നാണ് വളപട്ടണം പോലീസ് മണിക്കൂറുകൾക്കുള്ളിലാണ് കസ്റ്റഡിയിലെടുത്തത്. കൊലയ്ക്കുപയോഗിച്ച വാൾ പുഴയിൽനിന്നും കണ്ടെത്തിയിരുന്നു.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം