ദാരിദ്ര്യത്തിൽ നിന്നും തുടങ്ങിയ സീതാ ലക്ഷ്മിയുടെ ജീവിതം അവസാനിച്ചത് ഉയരങ്ങൾ കീഴടക്കി-ആർട്ടിസ്റ്റ് ശശികല*




കണ്ണൂർ:അന്തരിച്ച കണ്ണൂരിലെ ആദ്യകാല പ്രശസ്ത നർത്തകി നാട്യകലാ രത്നം സീതാലക്ഷ്മി വിട പറയുമ്പോൾ ഒട്ടേറെ കയ്പ്പും മധുരവും നിറഞ്ഞതാണവരുടെ ജീവിത കഥ. 1931ൽ കണ്ണൂർ എച്ചൂരിലെ ഒരു  നാലംഗ ദാരിദ്ര കുടുംബത്തിലെ അംഗമായായിരുന്നു  ജനനം. അച്ഛൻ സുകുമാരൻ, അമ്മ ഞാറ്റിൽ നാരായണി.പ്രാഥമിക വിദ്യാഭ്യാസം കണ്ണൂർ പാറക്കണ്ടി എൽ.പി സ്കൂളിൽ. പിന്നീട് താവക്കര അപ്പർ പ്രൈമറി സ്കൂൾ.ഒരു ക്ഷേത്ര ദർശനത്തിനിടെ കണ്ടു മുട്ടിയ ഗുരു ചേമഞ്ചേരിയെ കണ്ടമാത്രയിൽ നൃത്തത്തിൽ ആവേശം തോന്നുകയും വീട്ടിലെത്തിയ ഉടനെ അച്ഛനമ്മമാരോട് ശാഠ്യം പിടിച്ച് ആരംഭം കുറിച്ച നൃത്തപഠനം തന്റെ ജീവിതത്തിന്റെ വഴിത്തിരിവാകുകയായിരുന്നു. 

പിന്നീട് കണ്ണൂർ ഗവർമ്മെന്റ് ഗേൾസ് ഹൈസ്കൂളിൽ സ്കൂളിൽ പഠനത്തിന് ചേർന്നെങ്കിലും ഫീസ് അടക്കാൻ നിവൃത്തിയില്ലായിരുന്നു. ആദ്യമൊക്കെ മിലിട്ടറി കൺസഷനിൽ പഠിക്കാൻ സാധിച്ചെങ്കിലും പിന്നീടത് നിലച്ചു.ഒടുവിൽ സ്കൂൾ സൂപ്രണ്ട് ആയ സാവിത്രി അമ്മ റെഡ് ക്രോസ് ഫണ്ടിൽ നിന്നും ഫീസ് അടച്ച് സഹായിച്ചു.തുടർന്ന് അദ്ധ്യാപന പരിശീലനം നേടിയെടുത്ത് പന്തലായിനി അപ്പർ പ്രൈമറി സ്കൂളിലും, കണ്ണൂർ കോർജാൻ യു. പി സ്കൂളിലും അദ്ധ്യാ പികയായി ജോലി ചെയ്തു.ഇതിലിടെയാണ് ചിറക്കൽ രാജാസ് ഹൈസ്കൂൾ ഹെഡ് മാസ്റ്റർ ആയിരുന്ന കെ. ആർ. രാജ രാജ വർമ്മ സീതാലക്ഷ്മിയുടെ ഒരു നൃത്തം കാണാനിടയാവുകയും ടീച്ചറെ തന്റെ സ്കൂളിലേക്ക് ക്ഷണിക്കുകയും ടീച്ചറായി നിയമിച്ചതും. പിന്നീട് അവസാനം വരെ ടീച്ചർ അവിടെ അദ്ധ്യാപികയായി ജോലി ചെയ്തു.പത്താം ക്ലാസിൽ പഠിക്കുമ്പോൾ കൗമുദി ടീച്ചർ രചിച്ച "ഉഷാ അനിരുദ്ധൻ" എന്ന നൃത്തനാടകത്തിൽ 'ഉഷയായി' അഭിനയിച്ചു. ഇതിലെ നൃത്ത പാടവത്തിന് സ്വർണ്ണ മെഡൽ ലഭിച്ചു. തുടർന്ന് നിരവധി സ്വർണമെഡലുകൾ സീതാലക്ഷ്മിയെ തേടിയെത്തിയിരുന്നു.പത്താം ക്ലാസ് കഴിഞ്ഞപ്പോൾ സീതാലക്ഷ്മി ചേമഞ്ചേരി കുഞ്ഞിരാമൻ നായരുടെ സ്ഥിര ശിഷ്യത്വം സ്വീകരിച്ചു.തുടർന്ന് രാമായണം നാടകത്തിലെ "സീത യായി" വേഷമിട്ടു.ഇതിനിടെ 1959ൽ ഇതേ നാടകത്തിലെ "രാമനായി" വേഷമിട്ട നടനായ എം.എം. ശ്രീനിവാസൻ എന്ന  മറ്റൊരു കലാകാരനെ തന്റെ ജീവിതപങ്കാളിയായി തെരഞ്ഞെടുത്തു.നൃത്തകലയോടുള്ള അമിതമായ ആവേശമാണ് ഇങ്ങനെ ഒരു ബന്ധത്തിൽ കലാശിച്ചത് എന്ന് ടീച്ചർ പറയുന്നു.തുടർന്ന് കണ്ണൂരിൽ ഇരുവരും ചേർന്ന് "നടന നികേതനം" എന്ന ഒരു കലാസ്ഥാപനം ആരംഭിച്ചു. പിന്നീട് അങ്ങോട്ട് ഇവരുടെ  ജൈത്ര യാത്രയായിരുന്നു. നിരവധി നൃത്ത നാടകങ്ങൾ അരങ്ങേറി.40 ദിവസം കൊണ്ട് "കാളീയമർദ്ദനം" അരങ്ങിൽ എത്തിച്ചത് ചേമഞ്ചേരിയുടെ കഠിന പ്രത്നത്തിലൂടെയായിരുന്നു.1961ൽ കണ്ണൂരിൽ "കലാപരിഷത്ത്" എന്ന കലോത്സവത്തിൽ വെച്ച് "നാട്യകലാരത്നം" എന്ന കീർത്തിമുദ്ര കരസ്ഥമാക്കി.നൃത്തകലയിൽ ഏഴ് പതിറ്റാണ്ട് മഹാത്ഭുതങ്ങൾ കാഴ്ചവെച്ച ടീച്ചറുടെ കലാചാതുര്യം പറഞ്ഞറിയിക്കേണ്ടതില്ല.മദിരാശി മുഖ്യമന്ത്രി ബി.ഗോപാൽ റെഡ്ഢി, ഗവർണർ, വള്ളത്തോൾ, ആറ്റൂർ, ജി.കുട്ടികൃഷ്ണ മാരാർ, ശ്രീ പ്രകാശം, ശ്രീ സുബ്രഹ്മണ്യം, ഗുരു കുഞ്ചുകുറുപ്പ്, തലശ്ശേരി ഗവണ്മെന്റ് ബ്രണ്ണൻ കോളേജ് മലയാളം പ്രൊഫസർ കരിമ്പുഴ രാമകൃഷ്ണൻ തുടങ്ങിയവരുടെ സ്നേഹാദരങ്ങൾ ടീച്ചർ ഇതിനകം ഏറ്റുവാങ്ങിയിരുന്നു.60 കളിൽ "അഷ്ടപദിയാട്ടം" എന്ന കലാരൂപത്തെ അരങ്ങിലെത്തിച്ചതും ജനകീയമാക്കിയതും ടീച്ചറായിരുന്നു. ഗുരുവായൂർ സാംസ്‌കാരിക സദസ്സിലും, തലശ്ശേരി ബ്രണ്ണൻ കോളേജിലും പരിപാടികൾ അരങ്ങേറി.തന്റെ എട്ടാംവയസ്സിൽ മനസ്സിലുദിച്ച നൃത്തം പഠിക്കുക എന്ന അടങ്ങാത്ത മോഹം ഉയരങ്ങൾ കീഴടക്കി കൊണ്ടാണ് അവസാനിപ്പിച്ചത്.കലാകാരന്മാരായ മൂന്ന് ആണും ഒരു പെണ്ണും അടങ്ങുന്നതാണ് ടീച്ചറുടെ കുടുംബം.കണ്ണൂർ തെക്കീ ബസാറിലെ "ശ്രീനിവാസ് "എന്ന വീട്ടുചുമരിൽ ഈ വലിയൊരു കലാകാരിയുടെ ജീവിത കഥകളുടെ വർണ്ണനകൾ രേഖപ്പെടുത്തിയത് കാണാം. ഈ കുടുംബവുമായി ഏറെ ബന്ധമുണ്ട് എനിക്കും.ഈ കലാകാരിയുടെ വിയോഗം കലാകേരളത്തിന് നികത്താനാവാത്ത നഷ്ടമാണ് ഉണ്ടാക്കിയതെന്ന് കേരള ലളിതകലാ അക്കാദമി മുൻ അംഗം ആർട്ടിസ്റ്റ് ശശികല തന്റെ അനുശോചനകുറിപ്പിൽ പറഞ്ഞു.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം