ദിവ്യശ്രീ വധം: ഭർത്താവ് കുറ്റക്കാരനാണെന്ന് കോടതി വിധിച്ചു


തലശേരി:കരിവെള്ളൂരിൽ പൊലീസുകാരിയെ കൊലപ്പെടുത്തിയ കേസിൽ ഭർത്താവ് കുറ്റക്കാരനെന്ന് കോടതി വിധിച്ചു.കരിവെള്ളൂർ പലിയേരി കൊവ്വലിലെ പി. ദിവ്യശ്രീയെ കൊലപ്പെടുത്തിയ കേസിൽ ഭർത്താവ് കൊഴുമ്മൽ കോട്ടൂർ പെരളത്തെ കെ. രാജേഷിനെയാണ് കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയത്തലശ്ശേരി ജില്ലാ സെഷൻസ് ജഡ്ജ് കെ ടി നിസാർ അഹമ്മദാണ് ശിക്ഷ വിധിച്ചത് .ചന്തേര പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥയായ ദിവ്യശ്രീയെ 2024 നവംബർ 21നാണ് കൊലപ്പെടുത്തിയത്അപൂർവ്വങ്ങളിൽ അപൂർവ്വ കേസായി പരിഗണിച്ച് പ്രതിക്ക് വധ ശിക്ഷ നൽകണമെന്ന് പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. കെ അജിത്ത് കുമാർ വാദിച്ചു.ചന്തേര പൊലിസ് സ്റ്റേഷനിലെവനിതാ സിവിൽ പോലീസ് ഓഫീസറായിരുന്നുപി. ദിവ്യശ്രീ. കരിവെള്ളൂർ സ്വദേശിനിയായ ദിവ്യശ്രീയെ ഭർത്താവ് കെ. രാജേഷ് വെട്ടിക്കൊലപ്പെടുത്തുകയും പിതാവിനെ വധിക്കാൻ ശ്രമിക്കുകയും ചെയ്തെന്നാണ് കേസ്. കേസിലെ ഏറ്റവും ശക്തമായ തെളിവായി പ്രോസിക്യൂഷൻ ഹാജരാക്കിയത് കൊലപാതകത്തിന്റെ സിസിടിവി ദൃശ്യങ്ങളാണ്. പ്രതി ആയുധം വാങ്ങുന്നതും കൃത്യം നടത്തുന്നതും ഉൾപ്പെടെയുള്ള ദൃശ്യങ്ങൾ കോടതിയിൽ പ്രദർശിപ്പിച്ചു. ഇത്തരത്തിൽ കോടതിയിൽ ദൃശ്യങ്ങൾ പ്രദർശിപ്പിക്കുന്നത് അപൂർവമാണെന്ന് പബ്ലിക് പ്രോസിക്യൂട്ടർ കെ. അജിത്ത് കുമാർ ചൂണ്ടിക്കാട്ടി. 102 രേഖകളും 51 തൊണ്ടിമുതലുകളും കേസിന്റെ ഭാഗമായി കോടതിയിൽ ഹാജരാക്കിയിട്ടുണ്ട്. വിചാരണ വേളയിൽ തനിക്ക് മാനസികാസ്വാസ്ഥ്യം ഉണ്ടെന്ന് കാട്ടി പ്രതി രാജേഷ് രക്ഷപ്പെടാൻ ശ്രമിച്ചിരുന്നു. എന്നാൽ കോടതി ഉത്തരവിനെത്തുടർന്ന് കോഴിക്കോട് ആശുപത്രിയിൽ നടത്തിയ പരിശോധനയിൽ ഇയാൾക്ക് മനോരോഗമില്ലെന്ന് സ്ഥിരീകരിച്ചു.

2024 നവംബർ 21-നാണ് നാടിനെ ഞെട്ടിച്ചസംഭവം നടന്നത്. കാസർകോട് ചന്തേര പോലീസ് സ്റ്റേഷനിൽ സി.പി.ഒ ആയിരുന്ന ദിവ്യശ്രീ ശബരിമല ഡ്യൂട്ടിക്ക് പോകാനിരിക്കെയാണ് കൊല്ലപ്പെട്ടത്. വിവാഹമോചന കേസിൽ സംഭവദിവസം രാവിലെ കണ്ണൂർ കുടുംബ കോടതിയിൽ ഹാജരായ ദിവ്യശ്രീ, ഭർത്താവുമായി ചേർന്നുപോകാൻ താൽപ്പര്യമില്ലെന്ന് വ്യക്തമാക്കിയിരുന്നു. ഇതാണ് പ്രതിയെ പ്രകോപിപ്പിച്ചത്. ദിവ്യശ്രീയുടെ വീട്ടിലെത്തിയ പ്രതി പെട്രോൾ ഒഴിച്ച ശേഷം മാരകായുധങ്ങൾ ഉപയോഗിച്ച് വെട്ടുകയായിരുന്നു. തടയാൻ ശ്രമിച്ച പിതാവ് വാസുവിനും പരിക്കേറ്റിരുന്നു. മണിക്കുറുകൾക്കുള്ളിൽ പ്രതി രാജേഷിനെ കൊല നടന്ന ദിവസം രാത്രി പുതിയ തെരുവിലെ ബാറിൽ വെച്ചാണ് പൊലിസ് പിടികൂടിയത്. കൊലപാതകത്തിന് ശേഷം രക്ഷപ്പെട്ട ഇയാളെ പൊലിസ് നടത്തിയതെരച്ചിലിലാണ് കണ്ടെത്തിയത്.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം