കുന്ദമംഗലത്ത് പടക്ക നിർമാണത്തിനിടെ സ്ഫോടനം; രണ്ടുപേർക്ക് ദാരുണാന്ത്യം
കോഴിക്കാട് : കുന്ദമംഗലം കുരുക്കത്തൂരിൽ വീട്ടിനുള്ളിലുണ്ടായ സ്ഫോടനത്തിൽ രണ്ട് പേർക്ക് ദാരുണാന്ത്യം. രണ്ടു പേർക്ക് പരുക്ക്. പടക്കനിർമ്മാണത്തിനിടെയാണ് സ്ഫോടനമുണ്ടായതെന്നാണ് സൂചന. സംഭവത്തിന് പിന്നാലെ പരുക്കേറ്റവരെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പരുക്കേറ്റവരിൽ ഒരു സ്ത്രീയും ഉൾപ്പെടുന്നുണ്ട്.കഴിഞ്ഞ അഞ്ചു മാസമായി ഇവിടെ താമസിച്ച് വരികയായിരുന്ന ഒരു കുടുംബമാണ് അപകടത്തിൽപ്പെട്ടതെന്നാണ് നാട്ടുകാർ പറയുന്നത്. സംഭവസ്ഥലത്തുനിന്ന് ഓലപ്പടക്കത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയിട്ടുണ്ട്. കൂടാതെ വീട്ടിനുള്ളിൽ വെടിമരുന്ന് സൂക്ഷിച്ചിരുന്നതായും സംശയിക്കുന്നുണ്ട്.വരാനിരിക്കുന്ന വിഷു ആഘോഷങ്ങൾക്കായി പടക്കങ്ങൾ നിർമ്മിക്കുന്നതിനിടയിലാണ് അപകടം സംഭവിച്ചതെന്നാണ് കരുതുന്നത്. കുന്ദമംഗലം പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.

Comments
Post a Comment