ചെറുവാഞ്ചേരിയിൽ പൊലിസുകാരൻ്റെ വീടിന് നേരെ ബോംബെറിഞ്ഞ കേസിൽ ഗൂഡാലോചന കുറ്റം ചുമത്തിയ യുവാവ് അറസ്റ്റിൽ



കണ്ണൂർ:കൂത്തുപറമ്പ്  ചെറുവാഞ്ചേരിയിൽ പൊലീസുകാരൻ്റെ വീടിന് ബോംബെറിഞ്ഞ കേസിൽ ഗൂഢാലോചന നടത്തിയ പ്രതിയും അറസ്റ്റിൽ ആർ എസ് എസ് പ്രവർത്തകൻ ചുണ്ടയിൽ സ്വദേശി പള്ളിത്ത് ഞാലിൽ വീട്ടിൽ എ അമൽ രാജാണ്അറസ്റ്റിലായത്.അമലിനെ കാപ്പ കേസിൽ ഉൾപ്പെടുത്തിയതാണ് പ്രകോപനത്തിന് കാരണമെന്ന് കരുതുന്നു. ഈ കേസിൽ പോലീസ് രണ്ട് ആർഎസ്എസുകാരെ നേരത്തെ അറസ്റ്റ് ചെയ്‌തിരുന്നുകണ്ണവം സ്റ്റേഷനിലെ സ്പെഷ്യൽ ബ്രാഞ്ച് ഓഫീസർ പൂവത്തൂരിലെ യു പി അർജുൻ്റെ വീടിന് നേരെയാണ് കഴിഞ്ഞ മാസം പ്രതികൾ ബോംബ് എറിഞ്ഞത് സി. സി ടി.വി ദൃശ്യത്തിൽ നിന്നും ലഭിച്ച വിവര പ്രകാരമാണ് പ്രതികൾ അറസ്റ്റിലായത്.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം