ഇരിക്കൂർ സിദ്ദിഖ് നഗറിൽ ബൈക്ക് യാത്രക്കാരൻ്റെ മരണത്തിന് ഇടയാക്കിയത് ചെങ്കൽ ലോറിയല്ല, തെറ്റായ പ്രചാരണം അവസാനിപ്പിക്കണമെന്ന് സി.ഐ.ടി.യു നേതാക്കൾ
മട്ടന്നൂർ: ചെങ്കൽലോറികൾക്കെതിരെ നടത്തുന്ന തെറ്റായ പ്രചാരണങ്ങൾ ഒഴിവാക്കണമെന്ന് ഗുഡ്‌സ് ട്രാൻസ്‌പോർട്ട് വർക്കേഴ്‌സ് യൂണിയൻ(സി.ഐ.ടി.യു.) ഭാരവാഹികൾ പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം ഇരിക്കൂർ സിദ്ധിഖ് നഗറിൽ ടിപ്പർ ലോറി ബൈക്കിലിടിച്ച് യുവാവ് മരിച്ചിരുന്നു. എന്നാൽ പല മാധ്യമങ്ങളിലും വാർത്ത വന്നത് ചെങ്കൽ ലോറിയും ബൈക്കുമാണ് കൂട്ടിയിടിച്ചതെന്നാണ്. മുമ്പും സമാനരീതിയിൽ ചെങ്കൽലോറികൾക്കെതിരെ തെറ്റായ വാർത്ത പ്രചരിച്ചിരുന്നു.ഇത് ചെങ്കൽ ലോറി ഡ്രൈവർമാർക്ക് വലിയ മാനസിക പ്രയാസമുണ്ടാക്കുകയാണ്. ഇത്തരം തെറ്റായ പ്രചാരണങ്ങൾ അവസാനിപ്പിക്കണെന്ന് യൂണിയൻ ഭാരവാഹികൾ ആവശ്യപ്പെട്ടു.
സി.ഐ.ടി.യു. ഏരിയാ സെക്രട്ടറി കെ.കെ.കുഞ്ഞിക്കണ്ണൻ,യൂണിയൻ ഏരിയാ സെക്രട്ടറി രാജേഷ് പൂവത്തൂർ,സി.ഐ.ടി.യു.ഏരിയാ പ്രസിഡന്റ് എം.രാജൻ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

Comments
Post a Comment