വായനക്കളരി നടത്തി



കുറുവ: ലൈബ്രറി കൗൺസിലും സമഗ്ര ശിക്ഷ കേരളയും ചേർന്ന് നടത്തുന്ന അവധിക്കാല വായനക്കളരി - വായന ചങ്ങാത്ത പരിപാടി കുറുവ ശ്രീനാരായണ ഗുരു സ്മാരക  വായനശാലയിൽ നേതൃ സമിതി കൺവീനർ ജനു ആയിച്ചാൻകണ്ടി ഉദ്ഘാടനം ചെയ്തു. വായനശാല പ്രസിഡണ്ട് എം.സി.മോഹനൻ അധ്യക്ഷനായി. സിആർസി കോഡിനേറ്റർ പി.പി.റജില പദ്ധതി വിശദീകരിച്ചു. സംസ്ഥാന സ്കൂൾ കലോത്സവപ്രതിഭ അനൈക മഹേഷ് വിശിഷ്ടാതിഥിയായി.കെ.അജിത് കുമാർ, പ്രകാശൻ കോറോത്ത്, കെ.സൂരജ് എന്നിവർ സംസാരിച്ചു.ചിത്രരചന മത്സരവുമുണ്ടായി. 

തോട്ടട: തോട്ടട പ്രദീശൻ സ്മാരക വായനശാലയിൽ കോർപ്പറേഷൻ കൗൺസിലർ പി. മഞ്ജുഷ  ഉദ്ഘാടനം ചെയ്തു. ടി.കെ.പ്രദീപൻ പദ്ധതി വിശദീകരിച്ചു. ടി.കെ.സുധാകരൻ അധ്യക്ഷയായി. ഇ.കെ.സിറാജ് പാട്ടും കളിയും അവതരിപ്പിച്ചു.തോട്ടട: തോട്ടട ദേശോദ്ധാരണ വായനശാലയിൽ കോർപ്പറേഷൻ കൗൺസിലർ പി.സുനില ഉദ്ഘാടനം ചെയ്തു. വി.രമേശൻ അധ്യക്ഷനായി. ബി ആർ സി ട്രെയിനർ രാജേഷ് മാണിക്കോത്ത് പദ്ധതി വിശദീകരണം നടത്തി. സുജല ദാമോദരൻ, വി.അരവിന്ദാക്ഷൻ എന്നിവർ സംസാരിച്ചു.ആറ്റടപ്പ: ആറ്റടപ്പ ഗ്രാമോദ്ധാരണ വായനശാലയിൽ വായനക്കളരിയുടെ ഭാഗമായി ചിത്രരചനാ മത്സരം നടത്തി. കെ.രശ്മി ഉദ്ഘാടനം ചെയ്തു. പി.കെ.സുജയ് അധ്യക്ഷനായി. വി.വി. പവിത്രൻ, കെ.പി.സദാനന്ദൻ എന്നിവർ സംസാരിച്ചു.

കിലാലൂർ: വായനക്കളരിയുടെ പെരളശ്ശേരി പഞ്ചായത്ത് നേതൃ സമിതി തല ഉദ്ഘാടനം കിലാലൂർ ദേശസേവാസംഘം വായനശാലയിൽ കൃഷ്ണൻ കുറിയ നിർവ്വഹിച്ചു. ബിപിസി സി ആർ  വിനോദ്കുമാർ പദ്ധതി വിശദീകരണം നടത്തി. കെ.നാരായണൻ അധ്യക്ഷനായി.ടി.കെ. രാജൻ , ഐ പി വേലായുധൻ,കെ.ഷജിൽ ,ആതിര പ്രഭാകരൻ , കെ.വി. അജിത്ത്, എൻ.വിനോദൻ, പി.വി.സുരേഷ് ബാബു എന്നിവർ സംസാരിച്ചു.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം