മറൈനേർസ് ക്ലബ്ബ് ആസ്ഥാന മന്ദിരം പയ്യാമ്പലത്ത് ഉദ്ഘാടനo ചെയ്തു
കണ്ണൂർ: കണ്ണൂർജില്ലയിലെ മർച്ചന്റ് നേവി ഉദ്യോഗസ്ഥർക്കായി കണ്ണൂർ പള്ളിയാംമൂല ചാലിൽ ഭഗവതി ക്ഷേത്രത്തിന് അടുത്തായി പുതുതായി നിർമ്മിച്ച പുതിയ ആസ്ഥാന മന്ദിരമായ കണ്ണൂർ മറൈനേർസ് ക്ലബ്ബിന്റെ ഉദ്ഘാടനം എം. വി. വനജാക്ഷി നിർവ്വഹിച്ചു മാനേജിംഗ് ഡയരക്ടർ കെ. കെ. പി നമ്പ്യാർ അദ്ധ്യക്ഷത വഹിച്ചു ജെ സെന്തിൽ കുമാർ മുഖ്യാതിഥിയായി കെ മോഹനൻ . വി കൃഷ്ണൻ വൈകുണ്ടൻ പി പി ശശിന്ദ്രൻ ടി തുളസി ദാസ് തുടങ്ങിയവർ സംസാരിച്ചു
നിലവിൽ കാസർഗോഡും കോഴിക്കോട്ടും മർച്ചൻ്റ് നേവി ഉദ്യോഗസ്ഥർക്കായി ക്ലബ്ബ് നിലവിലുണ്ട്.ഒന്നരക്കോടിയിലേറെ ചിലവിൽ നിർമ്മിച്ച കെട്ടിടത്തിൽവിനോദ സഞ്ചാരികൾക്കും മറ്റും താമസിക്കാനായി മുറികൾ വാടകക്ക് നൽകാനും സൗകര്യം ഒരുക്കിയിട്ടുണ്ട് അവധിക്ക് വരുന്ന മർച്ചൻ്റ് നേവി ഉദ്യോഗസ്ഥർക്കായുള്ള സേവനങ്ങളും വിനോദ സൗകര്യങ്ങളും കുടുംബസമേതം താമസിക്കാനുള്ള സജ്ജീകരണങ്ങളും റിക്രിയേഷൻ ക്ളബ്ബിൽ ഒരുക്കിയിട്ടുണ്ട് പയ്യാമ്പലം ബീച്ചിനടുത്താണ് ഇ ആ സ്ഥാന മന്ദിരം

Comments
Post a Comment