നീന്തി ചരിത്രംകുറിച്ച് ടെക്കി ദമ്പതികൾ; ശ്രീലങ്കയിൽ നിന്ന് രാമസേതു വഴി 11 മണിക്കൂർ കൊണ്ട് ഇന്ത്യയിലേക്ക്
ബംഗ്ളൂര് :നീന്തലിൽ ചരിത്രം കുറിച്ച് ബെംഗളൂരുവിൽ നിന്നുള്ള ദമ്പതികൾ. ബെംഗളൂരു ആസ്ഥാനമായുള്ള ഐടി പ്രൊഫഷണലുകളായ ഡാനിഷ് അബ്ദിയും വൃഷാലി പ്രസാദെയുമാണ് ശ്രീലങ്കയിൽ നിന്ന് ഇന്ത്യയിലേക്ക് നീന്തിക്കടക്കുന്ന ആദ്യ ദമ്പതികളായി ചരിത്രം കുറിച്ചത്. പ്രസിദ്ധമായ രാമസേതു പാതയിലൂടെയാണ് ഇവർ നീന്തൽ പൂർത്തിയാക്കിയത്.മെയ് 7-ന് പുലർച്ചെ ശ്രീലങ്കയിലെ തലൈമന്നാറിൽ നിന്നാണ് ഇവർ നീന്തൽ ആരംഭിച്ചത്. 10 മണിക്കൂർ 45 മിനിറ്റ് കൊണ്ട് ഇവർ തമിഴ്‌നാട്ടിലെ ധനുഷ്കോടിയിൽ എത്തി. ഏതാണ്ട് 32 കിലോമീറ്റർ ദൂരമാണ് ഇവർ നീന്തിക്കടന്നത്.ഇവരുടെ നീന്തലിന്റെ വീഡിയോയും പുറത്തുവന്നിട്ടിണ്ട്. ശക്തമായ തിരമാലകളോടും മാറിമാറി വരുന്ന കാറ്റിനോടും ശക്തമായ സമുദ്ര പ്രവാഹങ്ങളോടും ദമ്പദികൾ മല്ലിടുന്നത് വീഡിയോയിൽ കാണാം. മണിക്കൂറുകളോളം പ്രക്ഷുബ്ധമായ കടലിലൂടെ നീന്തി ഒടുവിൽ ഇന്ത്യൻ തീരത്തേക്ക് കാലെടുത്തുവയ്ക്കുന്നതും വീഡിയോകളിൽ വ്യക്തമാണ്.

Comments
Post a Comment