അട്ടപ്പാടി മധുവിൻ്റെ ആൾകൂട്ട കൊലപാതകം: 12 പ്രതികൾക്ക് ജീവപര്യന്തം

കൊച്ചി:അട്ടപ്പാടിയിൽ മധുവിനെ ആൾക്കൂട്ടം മർദ്ദിച്ചുകൊലപ്പെടുത്തയ സംഭവത്തിൽ 12 പ്രതികൾക്ക് ജീവപര്യന്തം ശിക്ഷ. രണ്ട് മുതൽ – 15 വരെയുള്ള പ്രതികൾക്കാണ് ജീവപര്യന്തം. പതിനാറാം പ്രതിയുടെ ശിക്ഷ ഉയർത്തണമെന്ന പ്രോസിക്യൂഷൻ ആവശ്യം കോടതി അംഗീകരിച്ചിരുന്നു. പ്രതിക്ക് ഒരു വ​ർഷം തടവ് വിധിച്ചു. കേസിൽ ഒന്നാം പ്രതി മേച്ചേരിൽ ഹുസൈനെ ഹൈക്കോടതി വെറുതെവിട്ടിരുന്നു. നാലാം പ്രതി അനീഷ്, പതിനൊന്നാം പ്രതി അബ്ദുൽ കരീം എന്നിവരെ വെറുതെ വിട്ട വിചാരണാ കോടതി നടപടി ഹൈക്കോടതി ശരിവച്ചിരുന്നു.
2018 ഫെബ്രുവരി 22നായിരുന്നു പാലക്കാട് അട്ടപ്പാടി ചിണ്ടക്കി ഊരിലെ മല്ലന്റെയും മല്ലിയുടെയും 27-കാരനായ മകൻ മധുവിനെ അരിയും പലചരക്ക് സാധാനങ്ങളും മോഷ്ടിച്ചെന്നാരോപിച്ച്, ആൾക്കൂട്ടം അതിക്രൂരമായി മർ‌ദിച്ച് കൊലപ്പെടുത്തുകയായിരുന്നു. 2018 മെയ് 20-ന് കുറ്റം നടന്ന് 90 ദിവസത്തിനകം അഗളി പൊലീസ് മണ്ണാർക്കാട് പ്രത്യേക കോടതിയിൽ 16 പേരെ പ്രതികളാക്കിയാണ് കുറ്റപത്രം സമർപ്പിച്ചത്. സംഭവം നടന്ന് അഞ്ചുവർഷത്തിന് ശേഷം, 2023 ഏപ്രിൽ അഞ്ചിന് കേസിൽ കോടതി ശിക്ഷാവിധി പറഞ്ഞു. 16 പ്രതികളിൽ 14 പേർ കുറ്റക്കാരെന്ന് മണ്ണാർക്കാട് പട്ടികജാതി-പട്ടിക വർഗ പ്രത്യേക കോടതി കണ്ടെത്തി. 13-പേർക്ക് മനഃപൂർവ്വമല്ലാത്ത നരഹത്യയ്ക്ക് ഏഴുവർഷം കഠിനതടവ് ശിക്ഷയാണ് വിചാരണ കോടതി വിധിച്ചത്.
പതിനാറാം പ്രതി മുനീറിന് മൂന്നുമാസം തടവും 500 രൂപ പിഴയുമാണ് വിധിച്ചിരുന്നത്. ഇയാൾ ശിക്ഷ പൂർത്തിയാക്കി പുറത്തിറങ്ങിയിരുന്നു. ഇയാളുടെ ശിക്ഷ ഇപ്പോൾ ഒരു വർഷമായി ഉയർത്തി. ഒന്നാംപ്രതി ഹുസൈന്റെ ശിക്ഷ പിന്നീട് ഹൈക്കോടതി മരവിപ്പിച്ച് ജാമ്യം അനുവദിച്ചിരുന്നു. ഇതിൽ 12 പേർ ഇപ്പോഴും ജയിലിലാണ്.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം