ആ ക്രിസാധനങ്ങൾ കൊണ്ട് മെയ്ക്ക് ഓവർ : ഫാഷൻ ലോകത്തെ ഞെട്ടിച്ച് 15 വയസുകാരൻ



ന്യൂയോർക്ക്:ഫാഷൻലോകത്ത് ഒരു പുതിയ‌ മാനം സൃഷ്ടിക്കുകയാണ് ഏതോപ്യക്കാരനായ ഒരു കുട്ടി ഫാഷൻ ഡിസൈനർ. ലോകത്തെ ഫാഷൻ ഇൻഡസ്ട്രിയെ പോലും അത്ഭുതപ്പെടുത്തുകയാണ് ഈ 15 വയസുകാരൻ. ഉപയോഗശൂന്യമായ പ്ലാസ്റ്റിക് കുപ്പികൾ, വയറുകൾ, ടയറുകൾ, ഇലക്ട്രോണിക് മാലിന്യങ്ങൾ എന്നിവ ഉപയോഗിച്ച് അവൻ നിർമ്മിച്ച വസ്ത്രങ്ങളും ആഭരണങ്ങളും ഇപ്പോൾ ഇൻസ്റ്റാഗ്രാമിലെ ഏറ്റവും വലിയ ട്രെൻഡുകളിൽ ഒന്നായി മാറിയിരിക്കുന്നു.തന്റെ ചുറ്റുമുള്ള പരിസ്ഥിതി മലിനമാകുന്നതിൽ അസ്വസ്ഥനായ ഈ കൗമാരക്കാരൻ, അതിനെ പ്രതിരോധിക്കാൻ കണ്ടെത്തിയ മാർഗ്ഗമായിരുന്നു ഈ ക്രിയേറ്റീവ് ഫാഷൻ. തെരുവുകളിൽ നിന്നും ചവറ്റുകുട്ടകളിൽ നിന്നും ശേഖരിക്കുന്ന വസ്തുക്കൾ ഉപയോഗിച്ച് അവൻ നിർമ്മിക്കുന്ന സ്യൂട്ടുകളും ഹെഡ്‌ഗിയറുകളും വലിയ ഫാഷൻ ബ്രാൻഡുകളെ പോലും വെല്ലുന്ന തരത്തിലുള്ളതാണ്.

ആദ്യമൊക്കെ തമാശയ്ക്കായി തുടങ്ങിയ ഈ ഡിസൈനുകൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചതോടെയാണ് ലോകശ്രദ്ധ പിടിച്ചുപറ്റിയത്. വസ്ത്രധാരണത്തിലെ തനതായ ശൈലിയും ഫോട്ടോഗ്രാഫിയിലെ പുതുമയും കൊണ്ട് നിമിഷനേരം കൊണ്ടാണ് ലക്ഷക്കണക്കിന് ആളുകൾ ഈ ബാലന്റെ ആരാധകരായി മാറിയത്.പണം മുടക്കി തുണികൾ വാങ്ങുന്നതിന് പകരം പൂർണ്ണമായും സൗജന്യമായി ലഭിക്കുന്ന പാഴ് വസ്തുക്കളാണ് ഉപയോഗിക്കുന്നത്. ഫാഷൻ ലോകം പരിസ്ഥിതിക്ക് വരുത്തുന്ന ആഘാതങ്ങളെക്കുറിച്ച് ഈ കുട്ടി ഡിസൈനർ ലോകത്തെ ഓർമ്മിപ്പിക്കുന്നു. മറ്റാരും ചിന്തിക്കാത്ത തരത്തിലുള്ള ഹെൽമെറ്റുകളും കണ്ണടകളും വസ്ത്രങ്ങളുമാണ് ഈ മിടുക്കൻ തയ്യാറാക്കുന്നത്.


ആഡംബര വസ്തുക്കൾ ഇല്ലാതെ തന്നെ സർഗ്ഗാത്മകത കൊണ്ട് ലോകം കീഴടക്കാമെന്ന് ഈ പതിനഞ്ചുകാരൻ തെളിയിച്ചിരിക്കുന്നു. ഇലക്ട്രോണിക് സർക്യൂട്ട് ബോർഡുകൾ കൊണ്ടുള്ള കിരീടവും പ്ലാസ്റ്റിക് കവറുകൾ കൊണ്ടുള്ള ഗൗണും ധരിച്ചുള്ള അവന്റെ ചിത്രങ്ങൾ ഇപ്പോൾ ഇന്റർനെറ്റിൽ ‘അൺ എക്സ്പെക്റ്റഡ് ഫാഷൻ ഒബ്‌സെഷൻ’ ആയി മാറിയിരിക്കുകയാണ്

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം