പാർട്ടികോട്ടയായആന്തൂരിൽ ഒരു ബൂത്തിൽ എൽ.ഡി.എഫിന് 17 വോട്ടിന്റെ മാത്രം ഭൂരിപക്ഷം


തളിപ്പറമ്പ: പ്രതിപക്ഷമില്ലാതെ എൽ.ഡി.എഫ് ഭരിക്കുന്ന ആന്തൂർ നഗരസഭയിലെ ഒരു ബൂത്തിൽ  പി.കെ.ശ്യാമളക്ക് ലഭിച്ചത് 17 വോട്ടിൻ്റെ ഭൂരിപക്ഷം മാത്രം.

139-ാം നമ്പർ ബൂത്തായ കടമ്പേരിയിൽ 410 വോട്ട് പി.കെ.ശ്യാമളക്ക് ലഭിച്ച പ്പോൾ 393 വോട്ട് ടി.കെ.ഗോവിന്ദന് ലഭിച്ചു. ഒഴക്രോം സ്‌കുളിലെ 129-ാം നമ്പർ ബൂത്തിൽ കേവലം 76 വോട്ടിൻ്റെ ഭൂരിപക്ഷം മാത്ര മാണ് പി.കെ.ശ്യാമളക്ക് ലഭിച്ചത്. 451 വോട്ട് പി.കെ.ശ്യാമളക്ക് ലഭി ച്ചപ്പോൾ 375 വോട്ട് ടി.കെ.ഗോവിന്ദന് ലഭിച്ചു. 2020ലെ നഗരസഭതിരഞ്ഞെടുപ്പിൽ ഇപ്പോഴത്തെ നഗരസഭ ചെയർപേഴ്സണായ സതിദേവി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ട വാർഡാണിത്. കഴിഞ്ഞ നഗരസഭ തിരഞ്ഞെടുപ്പിൽ സി.പി.എമ്മിലെ കൊമ്പൻ കുഞ്ഞപ്പ 526 വോട്ടിന് വിജയിച്ച വാർഡാണിത്. അന്നത്തെ എതിർ സ്ഥാനാർത്ഥി പ്രജോഷിന് 126 വോട്ട് മാത്രമാണ് ലഭിച്ചി രുന്നത്. കൊമ്പൻ കുഞ്ഞപ്പക്ക് 652 വോട്ടും ലഭിച്ചിരുന്നു. പാർട്ടികോട്ടകളായ മയ്യിൽ, മലപട്ടം എന്നിവടങ്ങളിലും എൽഡിഎഫ് സ്ഥാനാർത്ഥിയായ പി കെ ശ്യാമള ക്ക് വോട്ട് ഗണ്യമായി കുറഞ്ഞിട്ടുണ്ട് സി പി എം പ്രവർത്തകർ ചെയ്ത ഓപ്പൺ വോട്ടിലും ചോർച്ചയുണ്ടായി പാർട്ടി പ്രവർത്തകരും അണികളും മാത്രമല്ല പ്രാദേശിക നേതാക്കൾ വരെ യുഡിഎഫ് സ്വതന്ത്രനായി മത്സരിച്ച മുൻ ജില്ലാ സെക്രട്ടറിയേറ്റ് അംഗം ടികെ ഗോവിന്ദന് അനുകുലമായി ഗ്യാസ് അടയാളത്തിൽ വോട്ടു ചെയ്തു വെന്നാണ് സുചന. കഴിഞ്ഞ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ ജില്ലാ പഞ്ചായത്ത് മയ്യിൽ ഡിവിഷനിലും യുഡിഎഫ് സ്ഥാനാർത്ഥി അട്ടിമറി വിജയം നേടിയിരുന്നു.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം