പഴശ്ശിരാജ എൻ എസ് എസ് കോളേജ് 1979 - 81 ഇക്കണോമിക്സ് ബാച്ച് പൂർവവിദ്യാർഥി സംഗമം നടത്തി
മട്ടന്നൂർ:പഴശ്ശിരാജ എൻ എസ് എസ് കോളേജ് 1979 - 81 ഇക്കണോമിക്സ് ബാച്ച് പൂർവവിദ്യാർഥി സംഗമം മട്ടന്നൂർ ഗ്രീൻ പ്ലാനറ്റിൽ നടന്നു. ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി ചെയർ പേഴ്സൺ പി സൗമിനി ഉദ്ഘാടനം ചെയ്തു. സുരേന്ദ്രൻ കാറാട്ട് അധ്യക്ഷനായി. മട്ടന്നൂർ സുരേന്ദ്രൻ റിപ്പോർട്ടും വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. ഉലഹന്നാൻ അനുശോചന പ്രമേയം അവതരിപ്പിച്ചു. വിവിധ മേഖലയിൽ പ്രാഗത്ഭ്യം തെളിയിച്ച പി സൗമിനി, കെ വിശ്വനാഥൻ, ഉലഹന്നാൻ എന്നിവരെ ആദരിച്ചു. കെ വിശ്വനാഥൻ, ടി കെ ജയിംസ്, ശൈലജ, എം മധുസൂദനൻ, പത്മജ കീഴല്ലൂർ, ടി ഐ പ്രസന്ന, കെ പുഷ്പരാജൻ, രവി കൂട്ടുപുഴ എന്നിവർ സംസാരിച്ചു. ആർ കെ കാർത്തികേയൻ സ്വാഗതവും മട്ടന്നൂർ സുരേന്ദ്രൻ നന്ദിയും പറഞ്ഞു
ഭാരവാഹികൾ: പി സൗമിനി (ചെയർമാൻ), പി അശോകൻ (വൈസ് ചെയർമാൻ), ആർ കെ കാർത്തികേയൻ (കൺവീനർ), വത്സലാ ജയമണി (ജോ. കൺവീനർ), മട്ടന്നൂർ സുരേന്ദ്രൻ (ട്രഷറർ). ശോഭന (കോ-ഓഡിനേറ്റർ).

Comments
Post a Comment