സ്‌കൂട്ടറിൽ കടത്തുകയായിരുന്ന 23 കുപ്പി മദ്യവുമായി യുവാവ് പിടിയിൽ





തളിപ്പറമ്പ്: സ്‌കൂട്ടറില്‍ കടത്തുകയായിരുന്ന 23 കുപ്പി അനധികൃത മദ്യവുമായി യുവാവ് പിടിയില്‍.ചെങ്ങളായി മുയാലംതട്ട് സ്വദേശി അഭിലാഷ്(45)ആണ് പിടിയിലായത്.തളിപ്പറമ്പ് എക്‌സൈസ് റേഞ്ച് അസി: എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ അഷ്‌റഫ് മലപ്പട്ടവും സംഘവും തളിപ്പറമ്പ റെയിഞ്ച് പരിധിയിലെ വിവിധ ഭാഗങ്ങളില്‍നടത്തിയ പരിശോധനയില്‍ മന്നയില്‍ വച്ചാണ് കെ.എല്‍-59 എ.സി 5218 സ്‌കൂട്ടിയില്‍ കടത്തുകയായിരുന്ന 23കുപ്പി ഇന്ത്യന്‍ നിര്‍മ്മിത വിദേശമദ്യം(11.500 ലിറ്റര്‍)പിടികൂടിയത്.

ഇയാള്‍ക്കെതിരെ അബ്കാരി കേസെടുത്തു.

പ്രിവന്റീവ് ഓഫീസര്‍ ഗ്രേഡ് ടി.വി.വിജിത്ത്, സിവില്‍ എക്‌സൈസ് ഓഫീസര്‍ എം.കലേഷ്, സിവില്‍ എക്‌സൈസ് ഓഫീസര്‍ ഡ്രൈവര്‍ എം.പ്രകാശന്‍ എന്നിവരും സംഘത്തിലുണ്ടായിരുന്നു. .

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം