ശബ്ദ സാന്നിദ്ധ്യത്തിൻ്റെ മൂന്നര പതിറ്റാണ്ട്: ആകാശവാണി കണ്ണൂർ നിലയത്തിന് 35 വയസ്


കണ്ണൂർ: ശ്രോതാക്കളുടെ മനസിന് ഈണങ്ങളും കാതുകൾക്ക് അറിവും വൈവിദ്ധ്യങ്ങളും പകർന്ന ആകാശവാണി കണ്ണൂർ നിലയത്തിന് 35 വയസ്.1991 മെയ് നാലിനാണ് കണ്ണൂർ നിലയം  സ്ഥാപിതമായത്.അന്നത്തെ എംപി മുല്ലപ്പള്ളി രാമചന്ദ്രൻ ഉൾപ്പെടെയുള്ളവരുടെ കഠിനശ്രമ ത്താൻകണ്ണൂരിൽ ഈ നിലയം യാഥാർത്ഥ്യമാക്കി.വൈവിധ്യമാർന്ന പരിപാടികളിലൂടെയും ദേശീയവും അന്തർദേശീയവും പ്രാദേശികവുമായ വാർത്തകളിലൂടെയും  ജനശ്രദ്ധ പിടിച്ചുപറ്റിയ നിലയമാണ് കണ്ണൂർ നിലയം 101.5 MHz ൽ എഫ് എം ബാന്റിലാണ് കണ്ണൂർ നിലയത്തിന്റെ പ്രക്ഷേപണം.

 രാവിലെ 5:50 ന് ആരംഭിക്കുന്ന പ്രക്ഷേപണം രാത്രി 11 15 വരെ നീണ്ടുനിൽക്കുന്നു.

 ഞായറാഴ്ച ഒഴികെ മറ്റു ദിവസങ്ങളിൽ 3. 30 മുതൽ 5 മണി വരെ ഒന്നര മണിക്കൂർ മാത്രമാണ് പ്രക്ഷേപണം നിർത്തിവയ്ക്കുന്നത്.

ആഘോഷത്തിന്റെ ഭാഗമായി കണ്ണൂരിൽ നിന്ന് റിട്ടയർ ചെയ്തവരും സ്ഥലം മാറി പോയവരും ഒത്തുചേരുന്നുണ്ട്.

ഇതോടൊപ്പം ആകാശവാണി നിലയത്തിലെ കലാകാരന്മാരുടെ വൈവിധ്യമാർന്ന പരിപാടികളും ഒരുക്കിയിട്ടുണ്ട്.

 വെള്ളിയാഴ്ച വൈകിട്ട് 5 മണി മുതൽ രാത്രി 8 മണി വരെ ആകാശവാണി കോമ്പൗണ്ടിന് അകത്താണ്  പരിപാടികൾ സജ്ജമാക്കിയിട്ടുള്ളത്.ആകാശവാണി റിക്രിയേഷൻ ക്ലബ്ബിന്റെ നേതൃത്വത്തിൽ 

കുടുംബ സംഗമമെന്ന രീതിയിലാണ് വാർഷികാഘോഷം സംഘടിപ്പിക്കുന്നത്.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം