കേരള സർവകലാശാലയിൽ എസ്‌എഫ്‌ഐ തരംഗം; 37ൽ 35 സീറ്റും സ്വന്തമാക്കി!


തിരു:കേരള സർവകലാശാല യൂണിയൻ തെരഞ്ഞെടുപ്പിൽ ഉജ്വല വിജയം കുറിച്ച് എസ് എഫ് ഐ (SFI). തെരഞ്ഞെടുപ്പ് നടന്ന 37 സീറ്റിൽ 35 സീറ്റും നേടിയാണ് നിർണ്ണായക വിജയം കരസ്ഥമാക്കിയത്.സർവകലാശാല യൂണിയൻ ചെയർമാനായി കൊല്ലം ജില്ലയിൽ നിന്നുമുള്ള എസ് എഫ് ഐ പ്രതിനിധി എസ് ശിവ തിരഞ്ഞെടുക്കപ്പെട്ടു. രണ്ടു സീറ്റുകളിൽ മാത്രമാണ് കെ എസ് യു (KSU) സ്ഥാനാർത്ഥികൾക്ക് വിജയിക്കാനായത്. കേരള സർവകലാശാലയ്ക്ക് കീഴിലുള്ള വിവിധ കോളേജുകളിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട 180 യൂണിവേഴ്സിറ്റി കൗൺസിലർമാരാണ് യൂണിയൻ തെരഞ്ഞെടുപ്പിൽ പങ്കെടുത്തത്.
എസ് എഫ് ഐ നേതൃത്വം നൽകുന്ന യൂണിയൻ ആണ് നിലവിലെ സർവകലാശാലയിൽ അധികാരത്തിൽ ഉള്ളത്.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം