മമ്പറം ഹയർ സെക്കൻഡറി സ്കൂൾ പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ റിമമ്പറൻസ് 94 ചലച്ചിത്രമേള നടത്തി
മമ്പറം: മമ്പറം ഹയർസെക്കണ്ടറി സ്കൂൾ പൂർവ വിദ്യാർത്ഥി കൂട്ടായ്മയായ റിമമ്പറൻസ് 94 സംഘടിപ്പിച്ച രണ്ടാമത് റിമമ്പറൻസ് ഫിലിം ഫെസ്റ്റിവൽ സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്നു . സംവിധായകൻ ഷെറി ഗോവിന്ദൻ മേള ഉദ്‌ഘാടനം ചെയ്തു. രണ്ടു ലോക സിനിമകളും ഒരു മലയാള സിനിമ ഉൾപ്പെടെ രണ്ടു ഇന്ത്യൻ ഭാഷാ സിനിമയുമാണ് പ്രദർശിപ്പിച്ചത്. പയ്യന്നൂർ ഓപ്പൺ ഫ്രെയിമിന്റെ സഹായത്തോടെ മലയാളം സബ്ടൈറ്റിലോട് കൂടിയായിരുന്നു പ്രദർശനം. പ്രസിഡന്റ് മധു കുന്നോത്ത് അധ്യക്ഷനായി. സ്കൂൾ പ്രഥമാധ്യാപകൻ സി.സി ശിവദാസൻ,സെക്രട്ടറി സുഷമ മനോജ് , ട്രഷറർ എൻ.പി ദിവ്യ, എന്നിവർ സംസാരിച്ചു. ഫെസ്റ്റിവൽ ഡയറക്ടർ കെ വിജേഷ് സിനിമകൾ പരിചയപ്പെടുത്തി.

Comments
Post a Comment