പുതിയ പാർട്ടിയിലേക്ക് ക്ഷണിക്കാൻ പി വി അൻവർ വി. കുഞ്ഞികൃഷ്ണനെ വീട്ടിലെത്തി സന്ദർശിച്ചു





പയ്യന്നൂർ:പയ്യന്നൂരിലെ സി പി എം വിമത നേതാവും യുഡിഎഫ് സ്വതന്ത്ര സ്ഥാനാർത്ഥിയുമായി വി കുഞ്ഞികൃഷ്ണനെ സന്ദർശിച്ച് മുൻ എംഎൽഎ പി. വി അൻവർ. പയ്യന്നൂർ വെള്ളുരിലെ വീട്ടിലെത്തിയാണ് ശനിയാഴ്ച്ച ഉച്ചയ്ക്ക് ശേഷം അൻവർ കുഞ്ഞികൃഷ്ണനെ കണ്ടത്. സുഹൃത്ത് നിസാർ മേത്തറിൻ്റെ ബന്ധുവിൻ്റെ വിവാഹത്തിനാണ് പി വി അൻവർ കണ്ണൂരിലെത്തിയത്. തൃണമൂൽ കോൺഗ്രസിൽ നിന്നും രാജിവെച്ച അൻവർ മെയ് 15 ന് പുതിയ പാർട്ടി പ്രഖ്യാപിക്കും റിയൽ ലെഫ്റ്റ് കൂട്ടായ്മയെന്നാണ് പാർട്ടിയെ കുറിച്ചു വിശേഷിപ്പിക്കുന്നത് യു ഡി എഫ് സഹയാത്രികരായാണ് പാർട്ടി മുൻപോട്ടു പോവുക. നേരത്തെ സി.പി എം വിട്ട് യുഡിഎഫ് സ്ഥാനാർത്ഥികളായ മുൻ മന്ത്രി ജി. സുധാകരൻ, പി കെ ശശി, സുരേഷ് എന്നിവരുമായി പി വി അൻവർ കൂടിക്കാഴ്ച്ച നടത്തിയിരുന്നു. ഇതിൻ്റെ തുടർച്ചയായാണ് വി. കുഞ്ഞികൃഷ്ണനെ സന്ദർശിച്ചത്.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം