അറിവും ഒരുമയും വളർത്തി വായനക്കളരികൾ സമാപിച്ചു



കിലാലൂർ: കിലാലൂർ  ദേശസേവാസംഘം വായനശാല ആന്റ് ഗ്രന്ഥാലയത്തിൽ വായനക്കളരിയുടെ ഭാഗമായി  ഒറിഗാമി ശില്പശാല നടത്തി.  ജനു ആയിച്ചാൻകണ്ടി പരിശീലനം നൽകി.ദേവപ്രിയ അധ്യക്ഷയായി.എൻ.വിനോദൻ, പി അരുൺകുമാർ, പി രഘൂത്തമൻ, സി പി പ്രശാന്തൻ,എൻ.ബീന, ദേവിക,ഹൻസിക എന്നിവർ സംസാരിച്ചു. ബാലവേദി  ഭാരവാഹികളായി ദേവിക( പ്രസിഡൻ്റ് ), ആരുഷ് സിജീഷ് ( സെക്രട്ടറി)ആരാധ്യ (വൈസ് പ്രസിഡൻ്റ് ),തനുഷ് (ജോ.സെക്രട്ടറി ) എന്നിവരെ തിരഞ്ഞെടുത്തു.

ചാല: ചാല ഈസ്റ്റ് ഇ.കെ.നായനാർ  സ്മാരക  മന്ദിരം  ലൈബ്രറി  ആൻ്റ് റീഡിംഗ്  റൂം   വായനക്കളരിയുടെ  ഭാഗമായി  സയൻസിൻ്റെ   മായാലോകം  എന്ന ശില്പശാല നടത്തി. കെ.വി  ജയരാജ് ഉദ്ഘാടനം  ചെയ്തു.   ടി.രതീശൻ  അദ്ധ്യക്ഷത വഹിച്ചു.പി. രവീന്ദ്രൻ, പി.വി.ശ്രീധരൻ  എന്നിവർ സംസാരിച്ചു.

 കണ്ണൂർ: കക്കാട് ദേശാഭിവർദ്ധിനി വായനശാല ആന്റ് ഗ്രന്ഥാലയം വായന കളരിയുടെ ഭാഗമായി പേപ്പർ ക്രാഫ്റ്റ് നിർമ്മാണ  പരിശീലനം നടത്തി. ജനു ആയിച്ചാൻകണ്ടി ഉദ്ഘാടനം ചെയ്തു.   ടി വി ത്രിവേണി അധ്യക്ഷയായി. ഇ കെ സിറാജ്, ആർ വിനോദ്, കെ.പ്രസീത എന്നിവർ സംസാരിച്ചു.

തോട്ടട:ചിറക്കുതാഴെജ്ഞാനോദയ വായനശാലയിൽ നാടൻപാട്ട് പരിശീലനം സ്പെഷ്യൽ എഡ്യുക്കേറ്റർ പി.വി. പ്രസീത ഉദ്ഘാടനം ചെയ്തു. ഡോ. അശോകൻ മുണ്ടോൻ അധ്യക്ഷനായി. പി.പി.സതീശൻ, എം.സി.സന്തോഷ് എന്നിവർ സംസാരിച്ചു.

കുറുവ: കുറുവ ശ്രീനാരായണഗുരു സ്മാരക വായനശാലയിൽ കൗതുക വസ്തു നിർമ്മാണ പരിശീലനം ജനു ആയിച്ചാൻകണ്ടി ഉദ്ഘാടനം ചെയ്തു. കെ.അജിത്ത്കുമാർ അധ്യക്ഷനായി. സി.ആർ സി കോർഡിനേറ്റർ പി. റസീല സംസാരിച്ചു.

കണ്ണൂർ: കണ്ണൂർ എ.പി.ജെ സ്മാരക ലൈബ്രറിയിൽ പ്രൊഫ.പി.രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. കെ.ജയരാജൻ അധ്യക്ഷനായി. ജനു ആയിച്ചാൻകണ്ടി,ഇ.കെ. സിറാജ്, പി.കെ.ബൈജു എന്നിവർ സംസാരിച്ചു.

മരക്കാർകണ്ടി: മരക്കാർകണ്ടി യുവജന വായനശാല പ്രാദേശിക തൊഴിലിടം സന്ദർശിച്ചു. കണ്ണൂർ കോ-ഓപ്പററ്റീവ് സ്പിന്നിങ് മില്ലിൽ ഇ.കെ. സിറാജ് നേതൃത്വം നൽകി.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം