പുതിയ കാറുകള്‍ വാങ്ങില്ല; യുഡിഎഫ് മന്ത്രിമാര്‍ക്ക് പഴയ കാര്‍; മുഖ്യമന്ത്രി ഉപയോഗിക്കുക വി എന്‍ വാസവന്‍ ഉപയോഗിച്ച കാര്‍



കൊച്ചി:യുഡിഎഫ് സര്‍ക്കാരില്‍ മന്ത്രിമാര്‍ക്ക് പഴയ കാര്‍. വി എന്‍ വാസവന്‍ ഉപയോഗിച്ച കാര്‍ ആകും മുഖ്യമന്ത്രി ഉപയോഗിക്കുക. മറ്റു മന്ത്രിമാര്‍ക്കും പുതിയ കാര്‍ വാങ്ങില്ല. പൈലറ്റും എസ്‌കോര്‍ട്ടും ഒഴികെ മറ്റ് വാഹനങ്ങള്‍ വേണ്ടെന്ന് നിര്‍ദേശിച്ചതിന് പിന്നാലെ ക്ലിഫ് ഹൗസ് മോടി പിടിപ്പിക്കില്ലെന്ന തീരുമാനം കൂടി നിയുക്ത മുഖ്യമന്ത്രി വി ഡി സതീശന്‍ കൈക്കൊണ്ടുവെന്ന് ഇന്നലെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ചിലവ് ചുരുക്കലിന്റെ ഭാഗമായാണ് തീരുമാനം. അറ്റകുറ്റ പണികള്‍ മാത്രം മതിയെന്ന് വി ഡി സതീശന്‍ നിര്‍ദേശം നല്‍കി. മന്ത്രി മന്ദിരങ്ങളിലും കൂടുതല്‍ പണം ചിലവഴിച്ചു മോടി പിടിപ്പിക്കില്ല.യാത്ര പോകുമ്പോള്‍ നാട്ടുകാരെ ബുദ്ധിമുട്ടിക്കരുതെന്നും, റോഡ് ബ്‌ളോക് ചെയ്യരുതെന്നും ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ഇന്നലെ നിയുക്ത മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കിയിരുന്നു. എസ്‌കോര്‍ട്ടും വേണ്ടെന്ന നിലപാടും വി ഡി സതീശന്‍ സ്വീകരിച്ചെങ്കിലും പൊലീസ് അംഗീകരിച്ചില്ല. ഇതിന് പിന്നാലെയാണ് വാഹനങ്ങളുടെ കാര്യത്തിലെ തീരുമാനം.

അതേസമയം, ആദ്യ മന്ത്രിസഭായോഗത്തില്‍ ജനപ്രിയ പ്രഖ്യാപനങ്ങള്‍ ഉറപ്പെന്നാണ് വിവരം. ഇന്ധന വില വര്‍ദ്ധനവിന്റെ ആഘാതം കുറയ്ക്കാന്‍ നടപടി പ്രഖ്യാപിച്ചേക്കും. അധിക നികുതി വരുമാനത്തില്‍ ഒരു ഭാഗം വേണ്ടെന്നു വെക്കാന്‍ സാധ്യത. ആശാവര്‍ക്കര്‍മാരുടെ ഓണറേറിയം വര്‍ധിപ്പിക്കുന്ന തീരുമാനവും ആദ്യ മന്ത്രിസഭാ യോഗത്തിലുണ്ടായേക്കും. അഴിമതി നേരിടാന്‍ വിജിലന്‍സ് കമ്മീഷന്‍ രൂപീകരിക്കും. ഇന്ദിരാ ഗ്യാരണ്ടിയുടെ ഭാഗമായ കെഎസ്ആര്‍ടിസി ബസില്‍ സ്ത്രീകളുടെ സൗജന്യ യാത്രയിലും പ്രഖ്യാപനം ഉണ്ടാകും. കൊച്ചിയിലെ ഇന്ദിരാ കാന്റീന്‍ മാതൃകയില്‍ സംസ്ഥാനത്താകെ ജനകീയ ഭക്ഷണശാലകള്‍ സ്ഥാപിക്കുന്ന പ്രഖ്യാപനവും ഉണ്ടായേക്കും.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം