മരക്കാർ യുവജന വായനശാലയിൽ കുട്ടികൾക്കായി കടലാസ് കൗതുകം
കണ്ണൂർ:സംസ്ഥാന ലൈബ്രറി കൗൺസിലും പൊതു വിദ്യാഭ്യാസ വകുപ്പും സമഗ്ര ശിക്ഷ കേരളയും വായനശാലകളിൽ നടത്തിവരുന്ന വായനക്കളരിയുടെ ഭാഗമായി മരക്കാർ യുവജന വായനശാലയിൽ കടലാസ് കൗതുകം എന്ന പരിപാടി നടത്തി. ജനു ആയിച്ചാൻ കണ്ടി ഉദ്ഘാടനം ചെയ്തു.ഇ.കെ. സിറാജ് അധ്യക്ഷനായി. മിൻഹ ഷെറിൻ,പി.സമീറ, കെ പി ഹസീന, സാഹിറ ജാഫർ എന്നിവർ സംസാരിച്ചു.ചാല: ചാല ഈസ്റ്റ് ഇ.കെ നായനാർ സ്മാരക മന്ദിരം ലൈബ്രറി ആൻ്റ് റീഡിംഗ് റൂം വായനക്കളരിയുടെ ഭാഗമായുള്ള പരിപാടികൾ സമാപിച്ചു. നേതൃ സമിതി ചെയർമാൻ പി.വി. രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. വിവിധ മത്സരങ്ങളിൽ വിജയിച്ചവർക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. പി.രവീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു.ടി.രതീശൻ, കെ. പ്രകാശൻ, പി വി ശ്രീധരൻ എന്നിവർ സംസാരിച്ചു. കലാപരിപാടികളുമുണ്ടായി. നടാൽ: നടാൽ വിജ്ഞാനദായിനി വായനശാലയുടെ ആഭിമുഖ്യത്തിൽ കളിയങ്കണം എന്ന പരിപാടി നടന്നു. കെ. റംസീന ഉദ്ഘാടനം ചെയ്തു. രവീന്ദ്രൻ ഏളക്കുനി അധ്യക്ഷനായി.വട്ടക്കുളം:വട്ടക്കുളം ദേശസേവാ സംഘം വായനശാല ആന്റ് ഗ്രന്ഥാലയത്തിൽ വായനക്കളരിയുടെ ഭാഗമായി ഒറിഗാമി ശില്പശാല നടത്തി.ബാബുരാജ് വേങ്ങാട് ഉദ്‌ഘാടനം ചെയ്തു. ടി.സി. പങ്കജാക്ഷൻ അധ്യക്ഷനായി. അലാനിയ, വി.നവാർ, റാഷിദ്,കെ സഹദേവൻ, ടി സി പ്രഭാകരൻ, ഷെമി ഷെറിൻ എന്നിവർ സംസാരിച്ചു.
തോട്ടട: കാഞ്ഞിര ദേശീയ യുവക് സംഘം വായനശാല ആന്റ് ഗ്രന്ഥാലയത്തിൽ കൗതുക വസ്തു നിർമ്മാണ പരിശീലനം തഷ്വിക ജി.വി ഉദ്ഘാടനം ചെയ്തു.എ. സിദാന അധ്യക്ഷയായി. ജനു ആയിച്ചാൻകണ്ടി പരിശീലനം നൽകി. സാത്വിക്. കെ.വിജേഷ്,ഇ.കെ. സിറാജ്, സി.എം.സുമേഷ്, പി. ശൈലജ, പി.വർഷ, കാർത്തികേയ് എന്നിവർ സംസാരിച്ചു.

Comments
Post a Comment