ഗുഡ് ബൈ കോൺഗ്രസ്: പാക്കലാം

 


ചെന്നൈ:ലോക്സഭയിലെ തങ്ങളുടെ ഇരിപ്പിടത്തിൽ ക്രമത്തിൽ മാറ്റം വരുത്തണമെന്ന ആവശ്യവുമായി ഡിഎംകെ എംപിയും പ്രമുഖ നേതാവുമായ കനിമൊഴി രംഗത്ത് വന്നു. കോൺഗ്രസ്സുമായുള്ള ഡിഎംകെയുടെ സഃഖ്യം അവസാനിച്ചുവെന്നും, ഇതിന്റെ പശ്ചാത്തലത്തിൽ ഡിഎംകെ യുടെ പാർലമെന്റ് അംഗങ്ങൾക്ക് ഇരിക്കാൻ പ്രത്യേക സൗകാര്യം ഒരുക്കണമെന്നും കനിമൊഴി ആവശ്യപ്പെട്ടു. ഈ അവശങ്ങൾ ഉന്നയിച്ചു കൊണ്ടുള്ള കത്തെഴുതിയിരിക്കുന്നത് കനിമൊഴി ലോക്സഭാ സ്പീക്കർക്കാണ്.

നേരത്തെ ടിവികെയ്ക്ക് പിന്തുണ നൽകാൻ കോൺഗ്രസിന്റെ സംസ്ഥാന നേതൃയോഗം തീരുമാനിച്ചിരുന്നു. രണ്ട് മന്ത്രിസ്ഥാനവും കോർപ്പറേഷൻ ചെയർമാൻ സ്ഥാനവും കോൺഗ്രസ് ആവശ്യപ്പെടുമെന്നാണ് സൂചന. ഇതിനു പിന്നാലെ ഇന്ന് വിജയ് നയിക്കുന്ന ടിവികെക്ക് തമിഴ്‌നാട്ടിൽ സർക്കാർ രൂപീകരിക്കാൻ സിപിഐഎമ്മും സിപിഐയും പിന്തുണ അറിയിച്ചിരുന്നു. ഇന്ന് വൈകുന്നേരം ആറ് മണിയോടെ ഗവർണറുമായി കൂടിക്കാഴ്ച നടത്തും. അങ്ങനെയെങ്കിൽ പത്താം തീയതിക്ക് തന്നെ സത്യപ്രതിജ്ഞ ഉണ്ടാകാനാണ് സാധ്യത.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം