കാർത്തിക പുരത്ത് ഇരുചക്ര വാഹനങ്ങൾ കൂട്ടിയിടിച്ചു പരുക്കേറ്റ വയോധികൻ ചികിത്സയ്ക്കിടെ മരണമടഞ്ഞു

കാർത്തികപുരം :കാർത്തിക പുരത്ത് ബൈക്കും സ്കൂട്ടിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികി ത്സയിലായിരുന്ന വയോധികൻ മരിച്ചു. കാർത്തികപുരം ടൗണിന് സമീപത്തെ കൊങ്ങോലയിൽ ജോസ് (ജോസഫ് -77) ആണ് മരിച്ചത്. കഴിഞ്ഞ 29ന് രാവിലെ കാർത്തികപുരം ടൗണിൽ വച്ചാ യിരുന്നു അപകടം. കാർത്തിക പുരത്തെ ഇല്ലിക്ക മുറിയിൽ ജോസിനൊപ്പം (58) സ്‌കൂട്ടിയിൽ സഞ്ചരിക്കുന്നതിനിടെ ബൈക്കുമായി കൂട്ടിയിടിച്ചായിരുന്നു അപകടം. കാർത്തിക പുരം സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിലെ മുൻ കപ്യാരാണ്. പള്ളിയിൽ നിന്ന് വീട്ടിലേക്ക് മടങ്ങുന്നതിനിടെയായിരുന്നു അപകടം. സ്കൂട്ടി യാത്രികരായ ഇരുവർക്കും പരിക്കേറ്റിരുന്നു. ഗുരുതരമായി പരിക്കേറ്റ കൊങ്ങോലയിൽ ജോസ് പരിയാരം മെഡി. കോളേജിൽ ചികിത്സയിലായിരുന്നു. ഇന്ന് രാവിലെ യാണ് മരണം. ആലക്കോട് എസ്.ഐ: എൻ.ജെ.ജോസ് ഇൻക്വസ്റ്റ് നടത്തി. സംസ്‌കാരം നാളെ രാവിലെ പത്ത് മണിക്ക് കാർത്തികപുരം സെൻ്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ. ഭാര്യ: താബോർ മുഖാലയിൽ കുടുംബാംഗം ഏലിക്കുട്ടി. മക്കൾ: ബെന്നി, ബിന്ദു, ബിജി. മരുമക്കൾ: സിനി വാഴേപ്പറമ്പിൽ (ചെ റു പുഴ), സുനിൽ തടത്തേൽ (കാർത്തികപുരം), വിൻസെന്റ്റ് വടക്കേടത്ത് (മാവുംചാൽ). സഹോദരങ്ങൾ: മാത്യു (പാറോത്തുമല), മേരി തോട്ടുപാട്ട് (കാർത്തികപുരം .



Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം