മെരുവമ്പായി കാവിലെ ഭണ്ഡാരം തകർത്ത് മോഷണം, മൂന്ന് കുട്ടി മോഷ്ടാക്കൾ പിടിയിൽ



കൂത്തുപറമ്പ് :മെരുവമ്പായി ശ്രീകുരുംബ കാവിലെ ഭണ്ഡാരക്കവർച്ച കേസിൽ മൂന്ന് കുട്ടി മോഷ്ടാക്കൾ പൊലിസ് പിടിയിലായി. സി സി ടി വി കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് മോഷണം നടത്തിയത് കൗമാരക്കാരാണെന്ന് പൊലിസിന് വ്യക്തമായത്. ഇതേ തുടർന്നാണ് തിരിച്ചറിഞ്ഞ ഇവരെ വലയിലാക്കിയത്.

ക്ഷേത്രത്തിലെയും കഴകപ്പുര യിലെയും നടവഴിയിൽ വയൽ ഭാഗത്തുമുള്ള മൂന്ന് ഭണ്ഡാര ങ്ങൾ തകർത്തായിരുന്നു കവർ ച്ച സിസിടിവിയിൽ പ്രതികളെ ക്കുറിച്ചുള്ള സൂചനകൾ കൃത്യമായി പൊലീസിന് കിട്ടിയിരുന്നു. ഇവർ

ഉപേക്ഷിച്ചു ബൈക്ക് കേന്ദ്രീകരിച്ച് നട ത്തിയ അന്വേഷണത്തിലാണ് മൂന്ന് പേരെ കണ്ടെത്തിയത്. പ്രതി കൾ പ്രായപൂർത്തിയാകാത്തവ രായതിനാൽ ഇവരോട് ജുവൈ നൽ കോടതിയിൽ ഹാജരാ കാൻ നോട്ടീസ് നൽകും. ക്ഷേത്ര ഭണ്ഡാരത്തിൽ നിന്നുംഏതാണ്ട് 50,000 രൂപയോളം നഷ്‌ടപ്പെ ട്ടിട്ടുണ്ടാകുമെന്നാണ് ക്ഷേത്ര ഭാ രവാഹികൾ പൊലീസിൽ നൽ കിയ പരാതിയിൽ പറയുന്നത്. പുലർച്ചെയായിരുന്നു മോഷണം.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം