കെ.പി.പി. എച്ച് എ പഠന ക്ലാസ് നടത്തി
കണ്ണൂർ: കേരള പ്രൈവറ്റ് പ്രൈമറി ഹെഡ്‌മാസ്‌റ്റേസ് അസോസിയേഷൻ്റെ ആഭിമുഖ്യത്തിൽ പഠന ക്ലാസ് നടത്തി. ജില്ലാ പ്രസിഡൻ്റ് എ.വിനോദ് മാറിൻ്റെ അധ്യക്ഷതയിൽ സംസ്ഥാന വൈസ് പ്രസിഡൻ്റ ജസ്റ്റിൻ ജയകുമാർ ഉദ്ഘാടനം ചെയ്തു. സംസ്ഥാന റിസോഴ്‌സ് അധ്യാപകരായ ശ്രീധരൻ കെ ,ബിജു ഒ,മനോജ് പി കെ,ജിഷ കെ.വി എന്നിവർ ക്ലാസ് നയിച്ചു.
സംസ്ഥാന വൈസ് പ്രസിഡണ്ടായി തെരഞ്ഞെടുക്കപെട്ട ജസ്റ്റിൻ ജയകുമാർ, സംസ്ഥാനഓഡിറ്റർ മനോജ് പി കെ, സംസ്ഥാന വനിതാ ഫോറം ചെയർപേഴ്സൺ ബിന്ദു കൃഷ്ണ എന്നിവരെ അനുമോദിച്ചു. വിവിധ സബ് ജില്ലകളിൽ നിന്നായി നവാഗതനരു ൾപ്പെടെ നാൽപ്പത്തഞ്ച് പ്രഥമാധ്യാപകർ പങ്കെടുത്തു.
ജില്ലാ അസി. സെകട്ടറി മനോജ് കെ. പി സ്വാഗതവും ജില്ലാ വൈസ് പ്രസി. നൗഷാദ് കെ പി നന്ദിയും പറഞ്ഞു.

Comments
Post a Comment