കണ്ണൂർ സിറ്റി പൊലിസ് കമ്മീഷണർ ഓഫീസിലേക്ക് നടത്തിയ പ്രതിഷേധ മാർച്ചിനിടെ അക്രമം: നൂറോളം എസ്എഫ്ഐ പ്രവർത്തകർക്കെതിരെ കേസെടുത്തു

കണ്ണൂർ:കണ്ണൂർ സിറ്റി പൊലിസ് കമ്മീഷണർ ഓഫിസിലേക്കുള്ള എസ്എഫ്ഐ പ്രതിഷേധ മാർച്ചിനിടെയുണ്ടായ അക്രമ സംഭവങ്ങളിൽ നൂറോളം എസ്എഫ്ഐ പ്രവർത്തകർക്കും ,നേതാക്കൾക്കുമെതിരെ ടൗൺ പൊലിസ് കേസെടുത്തു.ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തൽ, പൊതുമുതൽ നശിപ്പിക്കൽ എന്നീ വകുപ്പുകളും ചുമത്തി. ഒരു ലക്ഷം രൂപയുടെ നാശനഷ്ടം വരുത്തിയെന്നാണ് എഫ്ഐആർ. കണ്ണൂർസിറ്റി പോലീസ് കമ്മീഷണറുടെ ഔദ്യോഗിക വാഹനത്തിനും കേടുപാട് വരുത്തി. കണ്ണൂരിൽ സിറ്റി പൊലിസ് കമ്മീഷണർ ഓഫീസിലേക്കായിരുന്നു എസ്എഫ്ഐ പ്രവർത്തകരുടെ പ്രതിഷേധം.
കേരള സർവകലാശാല തിരഞ്ഞെടുപ്പ് വിജയാഘോഷത്തിന് പിന്നാലെ ഉണ്ടായ പൊലീസ് നടപടിയിൽ പ്രതിഷേധിച്ചാണ് സംസ്ഥാന വ്യാപക എസ്എഫ്ഐ പ്രതിഷേധ മാർച്ച് നടത്തിയത്. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ടി പി അഖില , ജില്ലാ സെക്രട്ടറി ജോയൽ തോമസ്, ജില്ലാ പ്രസിഡൻ്റ് ടി പി ആദർശ് തുടങ്ങിയവർക്കെതിരെയാണ് കേസെടുത്തത്. എന്നാൽ എസ് എഫ് ഐ പ്രവർത്തകർ പൊലിസ് ബാരിക്കേഡ് മറികടന്ന് സിറ്റി പൊലിസ് കമ്മീഷണറുടെ കാര്യാലയത്തിൻ്റെ കവാടത്തിൽ എത്തിയത് ഗുരുതരമായ സുരക്ഷാ വീഴ്ച്ചയാണെന്ന് റിപ്പോർട്ടുണ്ട് പെൺകുട്ടികൾ ഉൾപ്പെടെയുള്ളഎസ് എഫ് ഐ പ്രവർത്തകർ ചാടിക്കടക്കുന്നതിനിടെ മതിൽ തകരുകയും ചെയ്തു. കണ്ണൂർ സിറ്റി പൊലിസ് കമ്മീഷണർ സഞ്ചരിക്കുന്ന കാറിന് പല തവണ ഇടിച്ചു. ഇതു തടഞ്ഞ പൊലിസുകാരുടെ ഹെൽമെറ്റ് തട്ടിത്തെറിപ്പിച്ചു പൂച്ചെട്ടികൾ തകർത്തു ലാത്തി പിടിച്ചു വാങ്ങി പൊട്ടിച്ചു ഇങ്ങനെ വ്യാപകമായ അക്രമം നടക്കുമ്പോഴും മുകളിൽ നിന്നുള്ള ഉത്തരവ് അനുസരിച്ച് പൊലിസ് സമചിത്തത പാലിക്കുകയായിരുന്നു.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം