കെ സി യുടെ പേരിൽ കെ സുധാകരൻ്റെ വീട്ടിൽ ഗ്രൂപ്പ് യോഗം? വാർത്ത തള്ളി ജില്ലാ കോൺഗ്രസ് നേതൃത്വം രംഗത്തെത്തി

കണ്ണൂർ: എ ഐ സി സി സംഘടനാ ജനറൽ സെക്രട്ടറികെ സി വേണുഗോപാലിന്റെ പേരിൽ കണ്ണൂരിൽ ഒരു രഹസ്യ ഗ്രൂപ്പ് യോഗവും നടക്കുന്നില്ലെന്ന് ഡി സി . സി നേതൃത്വം.കെ സുധാകരൻ്റെ നടാലിലെ വീട്ടിൽ ഗ്രൂപ്പ് യോഗത്തിന് എത്താൻ ആരും ആർക്കും നിർദ്ദേശവും നൽകിയിട്ടില്ലഗ്രൂപ്പ് പ്രവർത്തനത്തിന് കെ സി വേണുഗോപാലിന്റെ പിന്തുണ ഉണ്ടാകില്ലെന്നും നേതൃത്വം അറിയിച്ചുകെ സുധാകരൻ എംപിയുടെ വീട്ടിൽഇന്ന് ഗ്രൂപ്പ് യോഗം വിളിച്ചുവെന്ന വാർത്തയാണ് ചില മാധ്യമങ്ങളിൽ പ്രചരിച്ചത്.സിസിസി ജനറൽ സെക്രട്ടറി വി ആർ ഭാസ്‌കരൻ ഉൾപ്പെടെയുള്ളവർ കെ സുധാകരൻ്റെ വീട്ടിൽ എത്തിയിരുന്നുഎന്നാൽ തങ്ങൾഗ്രൂപ്പ് യോഗത്തിന് എത്തിയതല്ലെന്ന് വി ആർ ഭാസ്‌കരൻ പ്രതികരിച്ചു.കോൺ​ഗ്രസിൽ മുഖ്യമന്ത്രി തർക്കം രൂക്ഷമായ സഹാചര്യത്തിൽ കെ.സി. വേണു​ഗോപാൽ-കെ. സുധാകരൻ ​ഗ്രൂപ്പ് യോ​ഗം.നടാലിലെ കെ. സുധാകരന്റെ വീട്ടിൽ വിളിച്ചു വെന്നാണ് ചില മാധ്യമങ്ങളിൽ വാർത്ത പ്രചരിച്ചത്.  എന്നാൽ ഗ്രൂപ്പ് യോഗം കെ സുധാകരൻ്റെ വീട്ടിൽ വിളിച്ചിട്ടില്ലെന്ന് സുധാകരൻ്റെ അടുത്ത വൃത്തങ്ങൾ പറഞ്ഞു.കൂടാളി മണ്ഡലം പ്രസിഡന്റ്‌ ശ്രീ പ്രസാദ്, മട്ടന്നൂർ ബ്ലോക്ക്‌ സെക്രട്ടറി, എൽ ജി ദയാനന്ദൻ,  എന്നിവരും കെ സുധാകരന്റെ വീട്ടിൽ എത്തിയിരുന്നു. വ്യക്തിപരമായ സന്ദർശനമാണെന്ന് നേതാക്കൾ പറഞ്ഞു. എത്തിയവരെല്ലാം കെ എസ് പക്ഷക്കാരാണ്.കേരളത്തിൽ മുഖ്യമന്ത്രി ചർച്ച പുരോ​ഗമിക്കുന്നതിനിടെ മുതിർന്ന നേതാവ് കെ മുരളീധരൻ, കെ. സുധാകരൻ എന്നിവരുൾപ്പെടെ മുതിർന്ന നേതാക്കളെ ഡൽഹിയിലേക്ക് വിളിപ്പിച്ച സാഹചര്യത്തിലാണ് കണ്ണൂരിലെ ഗ്രൂപ് യോഗം നടക്കുന്നുവെന്ന വാർത്ത പുറത്തുവന്നത്. നേരത്തെ മുഖ്യമന്ത്രിയാകാൻ ഏറ്റവും അനുയോജ്യൻ കെ സി വേണുഗോപാലാണെന്ന് കെ സുധാകരൻ എം പി പരസ്യമായി പ്രതികരിച്ചിരുന്നു. കെ പി സി സി അദ്ധ്യക്ഷൻ സണ്ണി ജോസഫ് ഉൾപ്പെടെ കണ്ണൂരിൽ നിന്നുള്ള മൂന്ന് എം എൽ എ മാർ മുഖ്യമന്ത്രിയാകുന്നതിന് കെ സി വേണുഗോപാലിനെ


പിൻതുണയ്ക്കുന്നുവെന്നാണ് റിപ്പോർട്ടുകൾ.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം