ഹമീദ് ഇരിണാവ് അനുസ്മരണവും പുരസ്‌കാര സമർപ്പണവും നടത്തി
കണ്ണൂർ : എൻ സി പി സംസ്ഥാന നിർവാഹക സമിതി അംഗവും മത്സ്യത്തൊഴിലാളി നേതാവും ആയിരുന്ന ഹമീദ് ഇരിണാവിന്റെ ഒന്നാം ചരമ വാർഷിക ദിനാചരണത്തിന്റെ ഭാഗമായി ഹമീദ് ഇരിണാവ് ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽഅനുസ്മരണ സമ്മേളനവും പുരസ്കാര ആദര സമർപ്പണവും സംഘടിപ്പിച്ചു.കണ്ണൂർ ജവഹർ ലൈബ്രറി ഹാളിൽ നടന്ന അനുസ്മരണ സമ്മേളനം സംസ്ഥാന രജിസ്ട്രേഷൻ പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു.ഫൗണ്ടേഷൻ ഏർപ്പെടുത്തിയ പ്രഥമ ഹമീദ് ഇരിണാവ് പുരസ്കാരം മത്സ്യത്തൊഴിലാളി കോൺഗ്രസ് സംസ്ഥാന വർക്കിംഗ് പ്രസിഡണ്ട് എ പി പ്രഭാകരന് മന്ത്രി സമ്മാനിച്ചു.ട്രേഡ് യൂണിയൻ നേതാക്കളായ എസ് ടി യു ദേശീയ സെക്രട്ടറി എം എ കരീം, എ ഐ ടി യു സി സംസ്ഥാന വൈസ് പ്രസിഡണ്ട് താവം ബാലകൃഷ്ണൻ, ഐ എൻ എൽ സി സംസ്ഥാന പ്രസിഡണ്ട് എം ഉണ്ണികൃഷ്ണൻ, നാഷണലിസ്റ്റ് മത്സ്യത്തൊഴിലാളി കോൺഗ്രസ് ജില്ലാ പ്രസിഡന്റ് കെ ദുർഗാ ദാസ്, എന്നിവരെ മന്ത്രി ആദരിച്ചു.കോർഡിനേറ്റർ അഡ്വ. അഖിൽ പൊന്നാരത്ത്അധ്യക്ഷത വഹിച്ചു. ഫൗണ്ടേഷൻ ചെയർമാൻ പ്രദീപൻ തൈക്കണ്ടി സ്വാഗതവും കൺവീനർ റഫീഖ് പാണപ്പുഴ നന്ദിയും പറഞ്ഞു. എൻസിപി മുൻ സംസ്ഥാന ജനറൽ സെക്രട്ടറി വി വി കുഞ്ഞികൃഷ്ണൻ മാസ്റ്റർ അനുസ്മരണ പ്രഭാഷണം നടത്തി.. കണ്ണൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി പ്രശാന്തൻ, ഡിസിസി ജനറൽസെക്രട്ടറി ടി ജയ കൃഷ്ണൻ, എൻസിപി മുൻ ജില്ലാ പ്രസിഡണ്ട് രാമചന്ദ്രൻ തില്ലങ്കേരി, മുൻ ജില്ലാ വൈസ് പ്രസിഡണ്ട് പ്രശാന്തൻ മുരിക്കോളി, കോൺഗ്രസ് എസ് ജില്ലാ സെക്രട്ടറി രാജീവൻ കീഴ്ത്തള്ളി, എൻസിപി(എസ്) ജില്ലാ ജനറൽ സെക്രട്ടറിമാരായ പി ടി സുരേഷ് ബാബു, ഇ കോമളം, കണ്ണൂർ ബ്ലോക്ക് പ്രസിഡണ്ട് കെ കെ രജിത്ത്, ഹമീദ് ഇരിണാവിന്റെ മകൾ ഷബ്‌ന ഷെറിൽ, സൂപ്പി തുടങ്ങിയവർ സംസാരിച്ചു.

Comments
Post a Comment