റെയിൽവേ മേൽപ്പാലത്തിന്റെ പണിപൂർത്തിയാക്കി തുറന്നു കൊടുക്കണമെന്ന് ഏകോപനസമിതി
കണ്ണൂർ: പ്രസ് ക്ലബ് റോഡിൽ നിന്നും മുനീശ്വരൻ കോവിലിലേക്ക് പോകുന്ന വഴിയിലെ റെയിൽവേ മേൽപ്പാലത്തിന്റെ പണി പൂർത്തിയാക്കി എത്രയും പെട്ടെന്ന് പൊതുജനങ്ങൾക്ക് തുറന്നു കൊടുക്കണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസ് ക്ലബ് റോഡ് യൂണിറ്റ് സമ്മേളനം ആവശ്യപ്പെട്ടു. ഏതാനും മാസങ്ങൾക്കകം പണി പൂർത്തിയാക്കി പൊതുജനങ്ങൾക്ക് തുറന്നു കൊടുക്കും എന്ന് പറഞ്ഞു പൊളിച്ചു നീക്കിയ മേൽപ്പാലത്തിന്റെ പ്രവൃത്തി വർഷങ്ങൾ ആയിട്ടും ഇതുവരെ തുടങ്ങാൻ പോലും തയ്യാറായിട്ടില്ല. ഇത് ആയിരക്കണക്കിന് യാത്രക്കാർക്കും നൂറുകണക്കിന് വ്യാപാരികൾക്കും പ്രയാസങ്ങൾ സൃഷ്ടിക്കുകയാണ്. മേൽപ്പാലത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ തുടങ്ങാൻ സത്വര നടപടികൾ അധികൃതർ കൈക്കൊള്ളണം. നഗരത്തിലൂടെ സർവീസ് നടത്തുന്നതും പുതിയ ബസ്റ്റാൻഡിൽ നിന്ന് പുറപ്പെടുന്ന എല്ലാ ബസ്സുകളും
പഴയ ബസ് സ്റ്റാൻഡിൽ കയറി യാത്രക്കാരെ കയറ്റാനും ഇറക്കാനും ഉള്ള സംവിധാനം അധികൃതർ നടപ്പിലാക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.
സമ്മേളനം ജില്ലാ ജനറൽ സെക്രട്ടറി പുനത്തിൽ ബാഷിത് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡണ്ട് കെ വി സലിം അധ്യക്ഷത വഹിച്ചു.മണ്ഡലം ജനറൽ സെക്രട്ടറി ഷാഫി മുണ്ടേരി മുഖ്യ പ്രഭാഷണം നടത്തി. കെ സമീർ സ്വാഗതവും നവാസ് താജു നന്ദിയും പറഞ്ഞു. കെ വി സലിം പ്രസിഡണ്ടായും അബ്ദുസ്സലാം മിയാമി സെക്രട്ടറിയായും രഞ്ജിത്ത് സുഗന്ധി ട്രഷററായും പുതിയ ഭാരവാഹികളെ
തെരഞ്ഞെടുത്തു
Comments
Post a Comment