ദേശീയ സേവാഭാരതി ജില്ലാ ആശ്രയ കേന്ദ്രം ഉദ്ഘാടനം ചെയ്തു




കണ്ണൂര്‍: ദേശീയ സേവാഭാരതി ജില്ലാ ആശ്രയ കേന്ദ്രം പളളിക്കുന്ന് ചെട്ടിപീടിക ശ്രീനാരായണ റോഡില്‍ പ്രവര്‍ത്തനം ആരംഭിച്ചു. നോര്‍ത്ത് മലബാര്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് പ്രസിഡന്റ് സൂര്യകാന്ത് മഖേച്ഛ ഉദ്ഘാടനം നിര്‍വഹിച്ചു. സേവാഭാരതി ജില്ലാ പ്രസിഡണ്ട് ഇ. മോഹനന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ രക്ഷാധികാരി റിട്ട. ഡിഎഫ്ഒ ഒ. ജയരാജന്‍ സംബന്ധിച്ചു. ശിവഗിരി മഠം സ്വാമി പ്രേമാനന്ദ അനുഗ്രഹഭാഷണം നടത്തി. സേവാഭാരതി കേരള പ്രസിഡന്റ് ഡോ. രഞ്ജിത്ത് വിജയഹരി ആശ്രയ കേന്ദ്രവിഷന്‍ എന്ന വിഷയത്തില്‍ സംസാരിച്ചു. ചടങ്ങില്‍ കാസര്‍കോട് ഡിഎംഒ ഇന്‍-ചാര്‍ജ്ജ് ഡോ. സന്തോഷ് അവയവ ദാന സമ്മതപത്ര സര്‍ട്ടിഫിക്കറ്റ് വിതരണം നടത്തി.  കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍മാരായ അഡ്വ. അര്‍ച്ചന വണ്ടിച്ചാല്‍, ദീപ്തി വിനോദ് എന്നിവര്‍ സംസാരിച്ചു. ആര്‍എസ്എസ് ഉത്തര പ്രാന്ത സംഘചാലക് അഡ്വ. കെ.കെ. ബാലറാം സേവാസന്ദേശം നല്‍കി. ആര്‍എസ്എസ് ഉത്തര പ്രാന്ത സേവാ പ്രമുഖ് എം.സി. വത്സന്‍, സേവാഭാരതി സംസ്ഥാന സംഘടനാ സെക്രട്ടറി കെ.വി.  രാജീവ്, സംസ്ഥാന പ്രോജക്ട് കോ-ഡിനേറ്റര്‍ എന്‍. സതീഷ്, സംസ്ഥാന സെക്രട്ടറി എം. രാജീവന്‍ എന്നിവര്‍ സംബന്ധിച്ചു. സേവാഭാരതിയ്ക്ക് ഡോ. പത്മസുരേന്ദ്രശര്‍മ്മ നല്‍കിയ ഫ്രീസര്‍ ചടങ്ങില്‍ കൈമാറി.  സേവന വാര്‍ത്താ മാഗസിന്‍ ജില്ലാതല വരിസംഖ്യാ പദ്ധതിയുടെ ഉദ്ഘാടനം റിട്ട, കേണല്‍ രാംദാസിന് റസീറ്റ് നല്‍കി അഡ്വ. കെ.കെ. ബാലറാം നിര്‍വ്വഹിച്ചു.  സേവാഭാരതി  ജില്ലാ ജനറല്‍ സെക്രട്ടറി കെ. രാമകൃഷ്ണന്‍ സ്വാഗതവും ജില്ലാ സെക്രട്ടറി അഡ്വ. എം. നീരജ് നന്ദിയും പറഞ്ഞു. േസവാഭാരതി ജില്ലാ സമിത്‌യ്ക്ക് ശോഭനാ-ജയരാജ് ദമ്പതികള്‍ നല്‍കിയ 11 സെന്റ് സ്ഥലവും വീടുമുള്‍ക്കൊളളുന്ന  സ്ഥലത്താണ് ആശ്രയ കേന്ദ്രം യാഥാര്‍ത്ഥ്യമായിരിക്കുന്നത്.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം