മലമ്പുഴയിൽ കാട്ടാനയുടെ അക്രമത്തിൽ മധ്യവയസ്‌ക്കൻ കൊല്ലപ്പെട്ടു

 



പാലക്കാട് : പാലക്കാട് മലമ്പുഴയിൽ കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾക്ക് ദാരുണാന്ത്യം. അകമലവാരം സ്വദേശി ചന്ദ്രനാണ് മരിച്ചത്. വീടിന് സമീപത്തുള്ള പുളിഞ്ചോടിൽ കിടന്നുറങ്ങുന്നതിനിടെയാണ് ആനയുടെ ആക്രമണം ഉണ്ടായത്. ചന്ദ്രന്റെ ഒപ്പം രണ്ട് പേർ കൂടി ഉണ്ടായിരുന്നു. ഇവർ ഓടി രക്ഷപ്പെട്ടു. ചന്ദ്രന്റെ മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റി.പുലർച്ചെ 3.50 ഓടെയാണ് മലമ്പുഴ വെള്ളെഴുതാംപ്പൊറ ആദിവാസി ഉന്നതിയിലെ ചന്ദ്രനെ കാട്ടാന ആക്രമിച്ചത്. ആനയുടെ ശബ്ദം കേട്ട് വീടിന് പുറത്തിറങ്ങി നോക്കുമ്പോഴാണ് ചന്ദ്രനെ കാട്ടാന ആക്രമിക്കുന്നത് കണ്ടതെന്ന് ബന്ധു അഭിനവ് റിപ്പോർട്ടറിനോട് പറഞ്ഞു. ആക്രമണം നടന്ന മേഖലയിൽ കഴിഞ്ഞ ദിവസങ്ങളിൽ കാട്ടാനയുടെ സാന്നിധ്യം റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ഫോറസ്റ്റ് ഉദ്യോഗസ്ഥർ പറഞ്ഞു.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം