യാത്രക്കാർക്ക് താൽക്കാലിക ആശ്വാസം : ഷൊർണൂർ-കണ്ണൂർ മെമുവിൻ്റെ കോച്ച് കൂട്ടി
പയ്യന്നൂർ :- എട്ടുകോച്ചായി ചുരുക്കിയിരുന്ന ഷൊർണൂർ-കണ്ണൂർ മെമുവിന്റെ കോച്ച് (റേക്ക്) പന്ത്രണ്ടാക്കിയത് മലബാറിലെ യാത്രക്കാർക്ക് താൽക്കാലിക ആശ്വാസമായി. എന്നാൽ 16 കോച്ചാകാൻ ഇനിയും സമയമെടുക്കുമെന്നാണ് റെയിൽവെ അധികൃതർ നൽകുന്ന സൂചന.
അറ്റകുറ്റപ്പണിയുടെ പേരിലാണ് ഒരാഴ്ചയായി 16 കോച്ച് വണ്ടി പിൻവലിച്ചത്. അതിനുപകരം പാലക്കാട് മെമു ഡിപ്പോയിൽ നിന്നുള്ള എട്ടു കോച്ച് ഉപയോഗിച്ചാണ് ഓടിച്ചിരുന്നത്. കൊല്ലം മെമു ഷെഡിന് കീഴിലുള്ള വണ്ടിയാണ് ഷൊർണൂർ-കണ്ണൂർ മെമു. ഇത് 16 കോച്ചുമായി 2025 ജൂലായിലാണ് സർവീസ് തുടങ്ങിയത്. 2021 മാർച്ചിലാണ് ഷൊർണൂർ മുതൽ കണ്ണൂർ വരെ മെമു ഓടിത്തുടങ്ങിയത്.
മെമു വണ്ടികൾ നൽകാതെ മലബാറിനോട് റെയിൽവേയുടെ കടുത്ത അവഗണന കാണിക്കുന്നുവെന്ന് യാത്രക്കാർക്ക് പരാതിയുണ്ട്.
താംബരത്തുനിന്ന് പാലക്കാട് ഡിവിഷനിലേക്ക് 12 കോച്ച് മെമു അനുവദിച്ചിട്ടും ഇതുവരെ നൽകിയില്ല. ചീഫ് ഓപ്പറേഷൻസ്, മെക്കാനിക്കൽ വിഭാഗങ്ങളുടെ യോഗത്തിലാണ് 12 കോച്ച് മെമു അനുവദിക്കാൻ തീരുമാനിച്ചത്. എന്നാൽ ഇതിൻ്റെ ഉത്തരവിറങ്ങിയിട്ടും നടപടിയുണ്ടായില്ലെന്നാണ് യാത്രക്കാരുടെയും റെയിൽവെ പാസഞ്ചേഴ്സ് അസോസിയേഷൻ്റെയും പരാതി

Comments
Post a Comment