വാ ഒരു അരച്ചായ കുടിക്കാം, വിലക്കയറ്റം കാരണം അകന്നുപോകുന്ന ചായ പ്രേമികൾക്ക് പുത്തൻ ഓഫർ





കണ്ണൂർ : വാണിജ്യ പാചക വാതകത്തിൻ്റെ വില വർദ്ധനവ് കാരണം ചെറുതും വലുതുമായ ഹോട്ടലുകളും റസ്റ്റോറൻ്റുകളും അടച്ചുപൂട്ടി കൊണ്ടിരിക്കുകയാണ് ഇതിനിടെയിലും ചായയുടെയും ഭക്ഷ്യ വസ്തുക്കളുടെയും വില കുത്തനെ കൂട്ടി പിടിച്ചു നിൽക്കാൻ ശ്രമിക്കുകയാണ് ചെറുതും വലുതുമായ ചായകടകൾ. എന്നാൽ വിലക്കയറ്റം കാരണം കച്ചവടം കുത്തനെ ഇടിഞ്ഞുവെന്നാണ് ഇവർ പറയുന്നത്. സ്ഥിരമായി വരുന്നവർ പോലും തിരിഞ്ഞു നോക്കാതായി. ഇതു കാരണം കച്ചവടവും കുത്തനെ കുറഞ്ഞു. എന്നാൽ കച്ചവടം പിടിച്ചു നിർത്താൻ അരച്ചായ കൊടുക്കുന്ന ചായ കടകളുമുണ്ട് സാധാരണ വിൽക്കുന്ന ചായക്ക് 14 മുതൽ 15 രൂപ വരെ നൽകേണ്ടിവരുമ്പോൾ അരച്ചായക്ക് 7 മുതൽ 750 വരെയെ നൽകേണ്ടതുള്ളു ഇതുപോലെ ചെറു കടികൾ അളവിൽപകുതിയായി കുറച്ച് വില കുറച്ചു വിൽക്കാൻ തുടങ്ങിയപ്പോൾ കച്ചവടo പിടിച്ചു നിർത്താൻ കഴിയുന്നുണ്ടെന്ന് കണ്ണുരിലെ ചായക്കടക്കാർ പറയുന്നു. എന്നാൽ ഇതു കൊണ്ടൊന്നും വലിയ കാര്യമില്ലെന്ന് പറയുന്ന കടക്കാരുമുണ്ട് രണ്ടു ദിവസം കൂടുമ്പോൾ 2000 രൂപ കൊടുത്ത് ഗ്യാസ് സിലിൻഡർ വാങ്ങി കച്ചവടം നടത്താൻ കഴിയുന്നില്ലെന്നാണ് ഇവർ പറയുന്നത് പ്രത്യേകിച്ച് ജൂൺ ഒന്നിന് മിൽമ പാലിന് ലിറ്ററിന് 4 രൂപ കൂടുന്ന സാഹചര്യത്തിൽ കച്ചവടം അസാധ്യമാണെന്നാണ് ഇവർ പറയുന്നത്.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം