കാടാച്ചിറ -കോട്ടൂർ വഴി ബസ് റൂട്ട് പുന:രാരംഭിക്കണം: കടമ്പൂർ പഞ്ചായത്ത്‌ മുസ്‌ലിം ലീഗ്



കാടാച്ചിറ:  വിദ്യാർത്ഥികൾ ഉൾപ്പെടെ നിരവധി യാത്രക്കാരുള്ള കടമ്പൂർ ഗ്രാമ പഞ്ചായത്തിലെ കാടാച്ചിറ -കോട്ടൂർ റൂട്ടിൽ ബസ് സർവീസ് പുനരാരംഭിക്കണമെന്ന ജനകീയ ആവശ്യം ശക്തമാവുന്നു.ഈപ്രദേശത്തുള്ളവർക്ക് നിലവിൽ ബസ് യാത്ര സൗകര്യം ഇല്ലാത്തതിനാൽ പ്രധാന ടൗണുകളിലേക്ക് യാത്ര പോകണമെങ്കിൽ ബസ് സൗകര്യം ലഭ്യമാകാൻ കാടാച്ചിറയിലോ, പൊതുവാച്ചേരിയിലോ കിലോമീറ്ററുകളോളം നടക്കുകയോ ടാക്സിയെ ആശ്രയിക്കുകയോ വേണം. ഈ ദുരവസ്ഥക്ക് പരിഹാരമായി പ്രദേശത്ത് കൂടി പുതുതായി ബസ് റൂട്ട് അനുവദിക്കുന്നതിന് വേണ്ടി അധികാരത്തിൽ എത്തുന്ന യു.ഡി എഫ് സർക്കാരിൻ്റെ അടിയന്തിര ശ്രദ്ധ ക്ഷണിക്കാൻകടമ്പൂർ പഞ്ചായത്ത്‌ മുസ്‌ലിം ലീഗ് കമ്മിറ്റി യോഗം തീരുമാനിച്ചു. ഇതിൻ്റെ ഭാഗമായിമുഖ്യമന്ത്രി, വകുപ്പ് മന്ത്രി, കെ സുധാകരൻ എം പി,സ്ഥലം എം എൽ എ ,ജില്ലാ കളക്ടർ തുടങ്ങിയവർക്ക് ജനകീയ പങ്കാളിത്തത്തോടെ നിവേദനം  നൽകും.പഞ്ചായത്തിലെ കോട്ടൂർ, മാളികപറമ്പ് എന്നീ പ്രദേശങ്ങൾ ഉൾപ്പെടുത്തി കാടാച്ചിറ ഹൈസ്കൂൾ വഴി ചക്കരക്കൽ-തലശ്ശേരി റൂട്ടിൽ ബസ് അനുവദിച്ചാൽ വിദ്യാർത്ഥികൾ അടക്കമുള്ള നിരവധി യാത്രക്കാരുടെ യാത്രാക്ലെശം പരിഹരിക്കാൻ സാധിക്കും.ഇതുകൂടാതെ കാടാച്ചിറ ഹൈസ്കൂൾ മുതൽ കോട്ടൂർ വഴി പൊതുവാച്ചേരി വരെ റോഡ് മെക്കാഡം ടാർ പ്രവൃത്തി ചെയ്യാൻ ടെണ്ടർ ആയിട്ടും മഴയെത്തും മുൻപ് പണി പൂർത്തീകരിക്കാതെ  യാത്രക്കാരെ ബുദ്ധിമുട്ടിക്കുന്ന അധികൃതരുടെ അനാസ്ഥയിലും യോഗം പ്രതിഷേധിച്ചു.

പ്രസിഡന്റ്‌ ഗോൾഡൻ റഫീഖ് അധ്യക്ഷനായി. ജനറൽ സെക്രട്ടറി അബ്ദുൽ ജലീൽ എൻ കെ സ്വാഗതവും, ശാഹുൽ ഹമീദ് കെ വി, സമീർ പി, മജീദ് ചിറമ്മൽ, ഹബീബ് ആഡൂർ, ഹുസൈനാർ, ബഷീർ മെയ്ക്കൽ, നസീർ കോട്ടൂർ, മഷൂദ് ചാത്തോത്ത്, ജലീൽ കാടാച്ചിറ, അബ്ദുൽ അസീസ് ഹാജി, ശാക്കിർ ആഡൂർ, മുഹമ്മദ്‌ പാറേത്ത്, സാദിഖ് കോട്ടൂർ എന്നിവർ സംസാരിച്ചു.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം