പാറ്റകൾക്കെതിരെ മുട്ടുവിറച്ച് കേന്ദ്ര സർക്കാർ : വീണ്ടും പൂട്ടിക്കാൻ നീക്കം



ന്യൂഡൽഹി:കോക്റോച്ച് ജനതാ പാർട്ടി സമൂഹമാധ്യമങ്ങളിൽ തരംഗമായതിന് പിന്നാലെ അക്കൗണ്ടുകൾക്കെതിരെ നടപടികൾ സ്വീകരിക്കാൻ നീക്കവുമായി കേന്ദ്രസർക്കാർ. ദേശവിരുദ്ധ പ്രവർത്തനങ്ങൾ ചൂണ്ടിക്കാട്ടി വിലക്കേർപ്പെടുത്താനാണ് നീക്കം. ഇൻസ്റ്റഗ്രാമിൽ ഒരുകോടി 50 ലക്ഷം ഫോളവേഴ്സാണ് നിലവിലുള്ളത്. ഇന്നലെ കോക്കറോച്ച് ജനതാ പാർട്ടിയുടെ എക്സ് അക്കൗണ്ട് ഇന്ത്യയിൽ മരവിപ്പിച്ചിരുന്നു.ജനങ്ങളെ ബാധിക്കുന്ന വിഷയങ്ങളാണ് ചർച്ച ചെയ്തതെന്നും, ഇതാണോ ജനാധിപത്യം എന്നും സി ജെ പി സ്ഥാപകൻ അഭിജീത് ദിപ്കെ വിമർശിച്ചു. ഇൻസ്റ്റഗ്രാം അക്കൗണ്ടും നഷ്ടമാകാൻ സാധ്യതയുണ്ടെന്ന് ആശങ്കയും അഭിജീത് ദിപ്കെ പങ്ക് വച്ചു. പൂട്ടിയ അക്കൌണ്ടിന് പകരം കോക്കറോച്ച് ഈസ്‌ ബാക്ക് എന്ന പേരിൽ പുതിയ അക്കൗണ്ട് ആരംഭിച്ചു. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് യുവാക്കളെ പാറ്റകളോട് ഉപമിച്ചതിൽ പ്രതിഷേധിച്ചാണ് സിജെപി അഥവാ കോക്രോച്ച് ജനതാ പാർട്ടി ആരംഭിച്ചത്.എന്നാൽ സമൂഹമാധ്യമങ്ങളിൽ വൻ ജനപിന്തുണയാണ് സി.ജെ.പിക്ക് ലഭിച്ചത്. ബി ജെ പിയുടെ ഔദ്യോഗിക ഇൻസ്റ്റ​ഗ്രാം പേജിന് 80 ലക്ഷം ഫോളോവേഴ്സ് ഉള്ളപ്പോൾ, 4 ദിവസം കൊണ്ട് തന്നെ ഒരു കോടിയിൽ അധികം പേരാണ് സിജെപിയുടെ പേജ് ഫോളോ ചെയുന്നത്

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം