റെയ്ഡ് കൊണ്ടൊന്നും തളർത്താമെന്ന് കരുതേണ്ട ഇതുകൊണ്ടൊന്നും പിന്നോട്ടില്ല: പിണറായി വിജയൻ
തിരു:റെയ്ഡ് കൊണ്ടൊന്നും തളർത്താമെന്ന് ആരും കരുതേണ്ടതില്ലെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ പറഞ്ഞു. എട്ടു മണിക്കൂറുകൾ നീണ്ടു നിന്ന ഇ ഡി റെയ്ഡിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം. റെയ്ഡുകൊണ്ട് സന്തോഷിക്കുന്ന ചിലരുണ്ട്. രാഹുൽ ഗാന്ധി പലതവണ പറഞ്ഞു ഇ ഡി അന്വേഷണം വേണമെന്ന് ഇപ്പോൾ അത് നടന്നു.
ഇ ഡി ഉദ്യോഗസ്ഥർ അവരുടെ ജോലിയാണ് ചെയ്തത്. ഇതുകൊണ്ടൊന്നും പിന്നോട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പ്രവർത്തകരുടെ വലിയ പിന്തുണ ഇന്നു കണ്ടുവെന്നും ഇനിയും കൂടുതൽ കാര്യങ്ങളുണ്ട്, അതെല്ലാം വഴിയേ പറയാമെന്നും പ്രതിപക്ഷ പാർട്ടികളോടുള്ള സമീപനം നേരത്തെ കണ്ടതാണെന്നും അദ്ദേഹമം മാധ്യമങ്ങളോട് പറഞ്ഞു.പരിശോധനയ്ക്ക് ശേഷം വെറും കൈയോടെ മടങ്ങിയ ഇ ഡിക്കെതിരെ വ്യാപക പ്രതിഷേധമാണ് ഉയർന്നത്. ഇ ഡി റെയ്ഡിന് ശേഷം വീടിന് പുറത്തിറങ്ങി പ്രവർത്തകരെ പിണറായി വിജയൻ അഭിവാദ്യം ചെയ്തതും പ്രവർത്തകരിൽ ആവേശമുണ്ടാക്കി.
Comments
Post a Comment